Latest NewsNewsIndia

1.63 കിലോഗ്രാം കഞ്ചാവുമായി വിദേശി പിടിയില്‍

കുളു : 1.63 കിലോഗ്രാം കഞ്ചാവുമായി ഒരു ഇറ്റാലിയന്‍ പൗരന്‍ അറസ്റ്റില്‍. കുളു ജില്ലയിലെ മനാലിക്ക് സമീപമാണ് ഇയാള്‍ അറസ്റ്റിലായത്. ഞായറാഴ്ച രാത്രി സ്വകാര്യ വോള്‍വോ ബസില്‍ ഭൂന്തറിനടുത്ത് നടത്തിയ പരിശോധനയിലാണ് മനാലിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ക്ലോഡിയോ പിക്കിറില്ലി (52) യെ പൊലീസ് പിടികൂടിയത്.

പരിശോധനാ സമയത്ത് അയാളുടെ അസ്വസ്ഥത കണ്ടെത്തിയ പോലീസ് അയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിത്. തുടര്‍ന്ന് പിക്കിറില്ലി അറസ്റ്റ് ചെയ്യുകയായിരുന്നു.

1985 ല്‍ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കുളു പൊലീസ് സൂപ്രണ്ട് (എസ്പി) ഗൗരവ് സിംഗ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് മനാലിയിലെത്തിയ പിക്കിറില്ലി ഗസ്റ്റ്ഹൗസിലാണ് താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button