KeralaLatest NewsNews

സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത. ശനിയാഴ്ച അവധി അവസാനിപ്പിക്കണമെന്നും 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങണമെന്നും പൊതുഭരണവകുപ്പ് ശുപാർശചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേരുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ അവലോകനയോഗത്തിൽ ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കും.

Read also: പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ള പ്രമുഖരെ ചൈന നിരീക്ഷിക്കുന്നു: പട്ടികയിലുള്ളത് ഇന്ത്യയിലെ പ്രമുഖരായ പതിനായിരത്തോളം പേർ: റിപ്പോർട്ട് പുറത്ത്

അൺലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഇപ്പോൾ അവശ്യസേവനവിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. അതേസമയം ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലിചെയ്യേണ്ടിവരുന്നവർക്ക് ഇളവുതുടരാൻ സാധ്യതയുണ്ട്. അവർ അതത് ജില്ലാ കളക്ടർമാർക്കു മുന്നിൽ റിപ്പോർട്ടുചെയ്ത് അവിടങ്ങളിൽ ജോലിചെയ്യണമെന്നാണ് നിർദേശം.

shortlink

Post Your Comments


Back to top button