KeralaNews

സേവനമാണ് രാഷ്ട്രീയമെന്ന് തെളിയിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി: കെ . സോമൻ

ആലപ്പുഴ: സേവനമാണ് രാഷ്ട്രീയമെന്ന് തെളിയിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം ഭാരതത്തിന്റെ പുണ്യമാണെന്നും ബിജെപി ദക്ഷിണമേഖലാ പ്രസിസന്റ് കെ സോമൻ. പ്രധാനമന്ത്രിയുടെ 70 ആം ജന്മദിനം പ്രമാണിച്ച് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 14 മുതൽ 20 വരെ നടക്കുന്ന സേവാഹി സപ്താഹം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ നഗരത്തിലെ 70 കേന്ദ്രങ്ങളിൽ നടന്ന ശുചീകരണത്തിന്റെ ഉദ്ഘാടനം രാജാ കേശവദാസ് സ്മാരക പരിസരം ശുചീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു 15, 16 തീയതികളിൽ വിവിധ മോർച്ചകളുടെ നേതൃത്വത്തിലും ജന്മദിനമായ 17 ന് എല്ലാ വാർഡിലും ശുചീകരണ പ്രവർത്തങ്ങളും ആദരിക്കലും ആഘോഷങ്ങളും സേവന പ്രവർത്തങ്ങളും നടക്കും ഉദ്ഘാടന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അദ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ടി സജീവ് ലാൽ സെൽ കോ – ഓർഡിനേറ്റർ ജി . വിനോദ് കുമാർ,ജില്ലാ ട്രഷറർ കെ ജി കർത്ത ,എസ് ഗോപകുമാർ , രോഹിത് രാജ് , എ. ഡി പ്രസാദ് , കൗൺസിലർ ആർ ഹരി , രേണുക ശ്രീകുമാർ സിന്ധു സുരേഷ് അനീഷ് തിരുവന്പാടി , അനിൽ പാഞ്ചജന്യം,ഹരികൃഷ്‌ണൻ , വി സി .സാബു , അനീഷ് രാജ് എന്നിവർ നേതൃത്വം നൽകി .

shortlink

Related Articles

Post Your Comments

Related Articles


Back to top button