COVID 19Latest NewsNewsKuwait

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും യാത്രാ വിലക്ക് തുടരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും യാത്രാ വിലക്ക് തുടരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കുവൈറ്റ്. 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം താമസിച്ച് കുവൈറ്റിലേക്ക് വരാൻ അനുമതിയുണ്ട്. ഓരോ രാജ്യങ്ങളിലെയും കൊവിഡ് വ്യാപനത്തിന്റെ തോതനുസരിച്ചാണ് യാത്ര വിലക്കിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക.

Read also: കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: യുഎഇയിൽ ഉള്ളവർക്ക് മുന്നറിയിപ്പുമായി അധികൃതർ

കൊവിഡിനെ തുടർന്ന് കുവൈത്ത് യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾക്ക് ഇളവ് നൽകണോ കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കണമോ എന്ന കാര്യത്തിൽ ആരോഗ്യ മന്ത്രാലയം എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക. അതേസമയം കുവൈറ്റ് വിസയുള്ള 4,26,871 വിദേശികൾ രാജ്യത്തിന്​ പുറത്ത്​ കഴിയുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. അവധിക്ക് നാട്ടിൽ​ പോയി വിമാന സർവീസ്​ ഇല്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരാണ് ഇവരിൽ ഭൂരിഭാഗം പേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button