Latest NewsUAENews

കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: യുഎഇയിൽ ഉള്ളവർക്ക് മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി യുഎഇ. യുഎഇ യിൽ രണ്ടു ദിവസമായി 900 ന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. ഇന്നലെ ഇത് 1007 ആയി. സാമൂഹിക അകലം പാലിക്കുന്നതിലെ വീഴ്ച , മാസ്ക് ധരിക്കാനുള്ള വിമുഖത എന്നിവയ്ക്ക് പുറമെ ചില വ്യാപാര സ്ഥാപനങ്ങൾ രോഗ പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമാണ് രോഗവ്യാപനം കൂടാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.

Read also: സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം: വിശദീകരണവുമായി ജി. സുധാകരൻ

മാസ്ക് ധരിക്കുന്നതിൽ പോലും പലരും മടി കാണിച്ചു തുടങ്ങിയതോടെ കടുത്ത പിഴ നൽകാനും നടപടി ആരംഭിച്ചു. ഇളവുകൾ ദുരുപയോഗപ്പെടുത്തിയാൽ കനത്ത പിഴയും മറ്റു നടപടികളുമുണ്ടാകും. ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു പൊതു-സ്വകാര്യ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്ന കടകളിലും മറ്റും ദുബായ് അഷ്വേഡ് എന്ന മുദ്ര പതിപ്പിക്കും. ഇവിടെ ധൈര്യത്തോടെ കയറാം എന്ന് അധികൃതർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button