Latest NewsNewsIndia

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ആദ്യദിനത്തിൽ പതിനേഴ് ബില്ലുകൾ

ന്യൂഡൽഹി: പാർലമെന്റന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. കോവിഡ് രോഗവ്യാപന കാലമായതിനാൽ കടുത്ത ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ പാലിച്ചാണ് സമ്മേളനം. ഒക്‌ടോബർ വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

പതിനേഴാം ലോക്‌സഭയുടെ നാലാം സമ്മേളനവും രാജ്യസഭയുടെ 252-ാം സമ്മേളനവുമാണിത്. ലോക്‌സഭാ സമ്മേളന നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച്ച കാര്യോപദേശക സമിതി വിളിച്ചു ചേർത്തിരുന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചോ​ദ്യോ​ത്ത​ര​വേ​ള ഒ​ഴി​വാ​ക്കി​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രും ലോ​ക്സ​ഭാ സ്പീ​ക്ക​റും ന​ട​ത്താ​റു​ള്ള സ​ര്‍​വ​ക​ക്ഷി യോ​ഗം ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി​യ​തും വി​വാ​ദ​ത്തി​നി​ട​യാ​ക്കി.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ അം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​നാ​ണു ശ്ര​മ​മെ​ന്ന് ആ​രോ​പി​ച്ച പ്ര​തി​പ​ക്ഷം, തൊ​ഴി​ലി​ല്ലാ​യ്മ, സാ​ന്പ​ത്തി​ക ത​ക​ര്‍​ച്ച, ക​ര്‍​ഷ​ക പ്ര​തി​സ​ന്ധി, അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സ​ഭ​യി​ല്‍ ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് സ​ര്‍​വ​ക​ക്ഷി യോ​ഗം ന​ട​ത്താ​തി​രി​ക്കു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​രോ​പി​ച്ചു. ചോ​ദ്യോ​ത്ത​ര​വേ​ള ഒ​ഴി​വാ​ക്കി​യ​തും ശൂ​ന്യ​വേ​ള​യു​ടെ സ​മ​യ​പ​രി​ധി കു​റ​ച്ച​തു​മാ​യ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഓക്സിജൻ വിതരണത്തിനായ് ഗ്രീൻ കോറിഡോർ; നിർദേശവുമായി കേന്ദ്രം

അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം, സാമ്പത്തിക പ്ര​തി​സ​ന്ധി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​ല്ലാ​ത്ത ഹ്ര​സ്വ​ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന നി​ല​പാ​ട് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ചോ​ദ്യോ​ത്ത​ര വേ​ള​യും സ്വ​കാ​ര്യ ബി​ല്ല​വ​ത​ര​ണ​വും ഇ​ല്ലെ​ങ്കി​ലും രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​കു​ന്ന രീ​തി തു​ട​രു​മെ​ന്നും അം​ഗ​ങ്ങ​ള്‍​ക്ക് സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കാ​ന്‍ അ​വ​സ​രം ശൂ​ന്യ​വേ​ള​യി​ല്‍ ല​ഭി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പു​തി​യ ബി​ല്ലു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച്‌ പാ​സാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം. ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍ മാ​റ്റി പ​ക​രം നി​യ​മ​മാ​ക്കു​ന്ന​തും ധ​ന​കാ​ര്യ ബി​ല്ലു​ക​ളു​മാ​ണ് ഇ​തി​ലേ​റെ​യും. രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍റെ വോ​ട്ടെ​ടു​പ്പും ഇ​ന്ന​ത്തെ അ​ജ​ന്‍​ഡ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ ജെ​ഡി​യു​വി​ലെ ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. ആ​ര്‍​ജെ​ഡി​യി​ലെ മ​നോ​ജ് ഝാ ​പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​യി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button