Latest NewsNewsIndia

സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടിയാകും രാജ്യസഭയിൽ പ്രവർത്തിക്കുക: സ്ത്രീകളുടെ വിഷയങ്ങളിൽ കൂടെയുണ്ടാകുമെന്ന് സുധാമൂർത്തി

ന്യൂഡൽഹി: രാജ്യസഭയിൽ പ്രവർത്തിക്കുക സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടിയാകുമെന്ന് സുധാ മൂർത്തി എംപി. സ്ത്രീകളെ സേവിക്കുമെന്നും സ്ത്രീകളുടെ വിഷയങ്ങളിൽ കൂടെ ഉണ്ടാകുമെന്നും സുധാമൂർത്തി വ്യക്തമാക്കി. കരസേന സൈനികരുടെ ഭാര്യമാരുടെ സംഘടനയായ ആർമി വൈഫ്‌സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കവെയായിരുന്നു സുധാമൂർത്തി ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമിയിൽ ഒരുപാട് രത്‌നങ്ങളുണ്ട്. നമ്മൾ വിചാരിക്കുന്നത് കൊഹിനൂർ മാത്രമാണ് രത്‌നമെന്നാണ്. നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ കിട്ടും. പുതിയ അയൽക്കാരെ ലഭിക്കും. പുതിയൊരു നഗരം ലഭിക്കും. ജീവിതം ഒരു യാത്രയാണെന്ന് സുധാമൂർത്തി ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ ആറ് വർഷമാണ് കാലാവധി. അവിടെ സംസാരിക്കേണ്ടതുണ്ട്. മനുഷ്യർ തങ്ങളുടെ സേഫ് സോൺ വിട്ട് പുറത്ത് വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സുധാമൂർത്തി ഓർമ്മിപ്പിച്ചു.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സുധാമൂർത്തി. കഴിഞ്ഞ ദിവസമാണ് ഇവർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാമൂർത്തിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button