Latest NewsNews

പീഡനം മൊബൈലില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു; ഉത്തര്‍പ്രദേശില്‍ അഞ്ചുപേർക്കെതിരെ കേസ്

സീതാപൂർ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ അഞ്ചുപേർ ചേര്‍ന്ന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. സെപ്റ്റംബർ 7ന് ഇമാലിയ സുൽത്താൻപൂർ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

Read also: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി നഴ്‌സുമാർ

പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി ഇത് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. എന്നാൽ വീഡിയോ വൈറലായതിന് ശേഷം ലോക്കൽ പോലീസ് നടപടിയെടുത്തു.

പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ശേഷിക്കുന്ന പ്രതികൾ ഉടൻ തന്നെ അറസ്റ്റിലാകുമെന്നും വീഡിയോ ഓൺലൈനിൽ കൂടുതൽ പ്രചരിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ നടത്തിയതായും സീതാപൂർ പോലീസ് സൂപ്രണ്ട് അറിയിച്ചു. പെൺകുട്ടിയെ ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button