Latest NewsNewsEducation

ബദല്‍ അക്കാദമി കലണ്ടര്‍: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട്, വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായുള്ള ബദല്‍ അക്കാദമി കലണ്ടര്‍ എന്‍സിഇആര്‍ടി വികസിപ്പിച്ചിരുന്നു. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള കലണ്ടര്‍ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന് കീഴില്‍ രൂപപ്പെടുത്തിയത്. സെക്കന്‍ഡറി-ഹയര്‍സെക്കന്‍ഡറി തലങ്ങളിലെക്കുള്ള ആദ്യ നാല് ആഴ്ചകളിലെ കലണ്ടര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയിരുന്നു. അടുത്ത 8 ആഴ്ചകളിലെ സെക്കന്‍ഡറി തലത്തിലേക്കുള്ള ബദല്‍ അക്കാദമിക് കലണ്ടര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാല്‍ നിഷാങ്ക് ഇന്ന് വെര്‍ച്വലായി പുറത്തിറക്കി.

അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുതിയ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ഇവ പഠിതാക്കള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വീട്ടിലിരുന്ന് തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്റര്‍നെറ്റ് , സമൂഹമാധ്യമങ്ങള്‍ എന്നിവ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍ എന്നിവരെ എസ്‌എംഎസ് മുഖാന്തിരമോ ഫോണ്‍ കോളുകളിലൂടെയോ സഹായിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: രാജ്യത്ത് അവശേഷിക്കുന്ന സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷകള്‍ ഉപേക്ഷിച്ചു? കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞത്

ദിവ്യംഗ്യര്‍ അടക്കമുള്ള എല്ലാ വിഭാഗം കുട്ടികളുടെയും ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ കലണ്ടറിനു സാധിക്കും. കൂടാതെ ഓഡിയോ ബുക്കുകള്‍, റേഡിയോ പരിപാടികള്‍, വീഡിയോ പരിപാടികള്‍ എന്നിവയിലേക്കുള്ള ലിങ്കും ഉള്‍പ്പെടുത്തും. പാഠപുസ്തകങ്ങളിലെ അധ്യായങ്ങള്‍ക്ക് അനുസരിച്ച്‌ ഓരോ ആഴ്ചയിലേക്കുമുള്ള പഠന ലക്ഷ്യങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനുഭവങ്ങളിലൂടെ പുതിയ വിദ്യകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കലാപഠനം, കായിക പരിശീലനം, യോഗ എന്നിവയ്ക്കും കലണ്ടറില്‍ ഇടം നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോ അധ്യായത്തിനും അനുസരിച്ച്‌ ഇ പാഠശാല, എന്‍ആര്‍ഇഒആര്‍, ഭാരത സര്‍ക്കാരിന്റെ ദിക്ഷ പോര്‍ട്ടല്‍ എന്നിവയിലേക്കുള്ള ലിങ്കുകളും കലണ്ടറില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സ്വയംപ്രഭ ടിവി ചാനല്‍(കിഷോര്‍ മഞ്ച്), പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന കിഷോര്‍ മഞ്ച് മൊബൈല്‍ ആപ്ലിക്കേഷന്‍, എന്‍സിഇആര്‍ടി ഓഫീഷ്യല്‍ യൂട്യൂബ് ചാനല്‍ ലൈവ് എന്നിവ വഴി വിദ്യാര്‍ഥികളുമായി തല്‍സമയം ഉള്ള ആശയവിനിമയത്തിന് എന്‍സിഇആര്‍ടി നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. സെക്കന്‍ഡറി തലത്തിലെ വിദ്യാര്‍ഥികള്‍ക്കായുള്ള എട്ടാഴ്ചത്തെ കലണ്ടര്‍ എന്‍സിഇആര്‍ടി വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button