Latest NewsNewsInternational

ലൈംഗിക അക്രമികളെ പരസ്യമായി കഴുവേറ്റണം അല്ലെങ്കിൽ വൃഷണച്ഛേദം ചെയ്യണം: പക്കിസ്ഥാൻ പ്രധാനമന്ത്രി

ലാഹോര്‍ നഗരത്തിൽ ദിവസങ്ങള്‍ക്ക് മുന്‍പ് സ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു.

ഇസ്ലാമബാദ്: ലൈംഗിക അക്രമികളെ പരസ്യമായി വൃഷണച്ഛേദം ചെയ്യുകയാണ് വേണ്ടതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രതികളെ വൃഷണച്ഛേദിക്കലിന് വിധേയരാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇമ്രാന്‍ പ്രതികരിച്ചു. ചാനല്‍ 92 എന്ന പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പക്കിസ്ഥാൻ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം അക്രമികളെ വൃഷണച്ഛേദിക്കുന്ന നിയമം പല രാജ്യങ്ങളിലും നിലവിലുണ്ട്. അതുമല്ലെങ്കില്‍ പ്രതികളെ പരസ്യമായി വിചാരണ ചെയ്ത് കഴുവിലേറ്റുകയാണ് വേണ്ടത്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ളവ ഇത്തരം ശിക്ഷാ രീതികളോട് എതിര്‍പ്പുള്ളവരാണ്. എന്നാൽ അത് യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപര ബന്ധങ്ങളെ ബാധിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.

Read Also: വിവാഹ വാഗ്ധാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ; 22കാരൻ അറസ്റ്റിൽ

ലാഹോര്‍ നഗരത്തിൽ ദിവസങ്ങള്‍ക്ക് മുന്‍പ് കാറില്‍ വച്ച് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു. കാറില്‍ രാത്രിയില്‍ യാത്ര ചെയ്യവേ ഇന്ധനം തീര്‍ന്ന് സ്ത്രീയും കുട്ടികളും വഴിയില്‍ കുടുങ്ങിയിരുന്നു. അതിനിടെയാണ് രണ്ട് പേര്‍ ചേര്‍ന്ന് കുട്ടികളുടെ മുന്നില്‍ വച്ച് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനെ തുടർന്ന് വ്യാപക പ്രതിഷേധമാണ് രാജ്യത്തുടനീളം നടന്നത്. എന്നാൽ ഈ സംഭവത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഫഖ്ത് അലിയെന്ന ആളാണ് പോലീസ് പിടിയിലായത്. പുരുഷ സഹായമില്ലാതെ രാത്രിയില്‍ പുറത്തു പോയ സ്ത്രീയെ കുറ്റപ്പെടുത്തി ലാഹോര്‍ പൊലീസ് തലവന്‍ ഉമര്‍ ഷെയ്ഖ് പരസ്യ പ്രസ്താവന നടത്തിയതും വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. അതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇത്തരം പ്രസ്‌താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button