UAELatest NewsNews

ടൂറിസ്റ്റ് വിസകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ്

ദുബായ്: ടൂറിസ്റ്റ് വിസകൾക്ക് നിയന്ത്രണങ്ങളുമായി ദുബായ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് എന്നീ രേഖകളും നൽകണം. ബന്ധുക്കളെ സന്ദർശിക്കാനെത്തുന്നവർ ഈ രേഖകൾക്കൊപ്പം ബന്ധുവിന്റെ മേൽവിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകേണ്ടി വരും. അതേസമയം, രാജ്യത്തു തങ്ങുന്നവർ വിസിറ്റ് വീസ നീട്ടിയെടുക്കാൻ നൽകുന്ന അപേക്ഷകൾക്കു പുതിയ നിബന്ധനകൾ ബാധകമാക്കിയിട്ടില്ല.

Read also: സ്വ​ര്‍​ണ​ക്ക​ട​ത്ത് ​ കേ​സ്: വി. ​മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിലേക്ക് നേരിട്ടു പ്രവേശനം നൽകാത്ത സാഹചര്യത്തിൽ പലരും ദുബായിൽ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കുവൈത്തിൽ പോയിരുന്നു. ഈ രീതിയും ഇനി അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button