Latest NewsUAENewsGulf

സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ പിന്‍വലിച്ച് ദുബായ്

ദുബായ്: പ്രവാസികള്‍ക്ക് സന്തോഷകരവും ആശ്വാസകരവുമായ വാര്‍ത്ത പുറത്തുവിട്ട് യുഎഇ മന്ത്രാലയം. സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ ദുബായ് ഭരണകൂടം പിന്‍വലിച്ചു. പഴയ നിലയില്‍ പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോയും ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.

Read Also : രാജ്യത്ത് കോവിഡ് രോഗമുക്തരുടെ നിരക്കില്‍ വന്‍ വര്‍ധനവ് : ആരോഗ്യ മന്ത്രാലയം

ദുബായ് താമസ കുടിയേറ്റ വകുപ്പ് സന്ദര്‍ശക വിസയ്ക്ക് കഴിഞ്ഞ ദിവസം പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണിപ്പോള്‍ പിന്‍വലിച്ചത്. മാതൃരാജ്യത്തേക്ക് തിരിച്ചു പോകും എന്ന വാഗ്ദാന പത്രം, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ദുബായില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിലാസം, ദുബായിലെ സുഹൃത്തുക്കളുടെ വിലാസം എന്നിവ നല്‍കിയാല്‍ മാത്രമേ സന്ദര്‍ശക വിസ നല്‍കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.
പലരും സുഹൃത്തുക്കളെ കാണാന്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം യു.എ.ഇയില്‍ എത്താറുണ്ട്. ആളുകള്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നത് ഒഴിവാക്കുന്നതിനാണ് സന്ദര്‍ശക വിസക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button