KeralaLatest NewsIndia

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് ഉടനീളം ശക്തമായ പ്രതിഷേധം, യുവമോർച്ച നേതാക്കൾ അറസ്റ്റിൽ

പൊലീസ് ഗ്രനേഡും ജല പീരങ്കിയും പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് നടത്തിയത്.

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപകപ്രതിഷേധം. യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച്‌ പലയിടത്തും അക്രമാസക്തമായി. പൊലീസ് ഗ്രനേഡും ജല പീരങ്കിയും പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് നടത്തിയത്.

സെക്രട്ടറി‌യേ‌റ്റ് നടയില്‍ യുവമോര്‍ച്ച നടത്തിയ ശക്തമായ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഒരു പ്രവര്‍ത്തകന്റെ കണ്ണിന് പരുക്കേ‌റ്റി‌ട്ടുണ്ട്.പ്രവര്‍ത്തകര്‍ സെക്രട്ടറിയേ‌റ്റിന് മുന്നിലെ റോ‌ഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

പാലക്കാടും യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ പൊലീസുമായി ഉന്തും തള‌ളുമുണ്ടായി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ പൊലീസ് നീക്കിയത്. കൃഷ്ണകുമാർ, പ്രശാന്ത് ശിവൻ തുടങ്ങിയ നേതാക്കളുൾപ്പെടെ നിരവധി പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. കണ്ണൂരില്‍ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാൻ സി.പി.എം ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദീപ് വാര്യരെ അറസ്‌റ്റ് ചെയ്‌തു. പോലീസ് യുവമോർച്ച പ്രവർത്തകനെ ചവിട്ടുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. മലപ്പുറത്ത് മഹിളാമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച്‌ നടത്തി.

എറണാകുളത്ത് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയില്‍ എംഎസ്‌എഫ് പ്രവര്‍ത്തകരും കലക്ടറേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button