KeralaLatest NewsNews

അനില്‍ അക്കര സ്വപ്നയെ സന്ദര്‍ശിച്ചത് എന്തിന് ? സന്ദര്‍ശനം ദുരൂഹമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍

തൃശൂര്‍: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയെ പ്രവേശിപ്പിച്ചിരുന്ന മെഡിക്കല്‍ കോളേജില്‍ അനില്‍ അക്കര ചെന്നത് എന്തിന് ? രാത്രി സമയത്ത് അനില്‍ അക്കര എംഎല്‍എ വന്നതില്‍ ദുരൂഹത ഉണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ളാറ്റ് അഴിമതിക്കെതിരെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്. ഉല്ലാസ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പതദിന ഉപവാസ സമരത്തിന്റെ ആറാം ദിവസത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

read also : ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രസംഗിച്ചിരുന്ന ജലീല്‍ അധികാരക്കൊതിമൂലം സിപിഎമ്മില്‍ എത്തിയ ആളാണ് : മുഖ്യമന്ത്രിയുടെ മകള്‍ക്കും ഭര്‍ത്താവ് റിയാസിനും വിവാഹസമ്മാനമായി ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഫര്‍ണീച്ചര്‍ നല്‍കിയത് ആരാണ് ? ചോദ്യശരങ്ങളുമായ സന്ദീപ് വാര്യര്‍

ലൈഫ് മിഷന്‍ തട്ടിപ്പ് കോണ്‍ഗ്രസ് – സിപിഎം കൂട്ടുമുന്നണി തട്ടിപ്പാണ്. ഓരോ ദിവസവും കോടികളുടെ അഴിമതി വാര്‍ത്തകളും കമ്മിഷന്‍ കഥകളുമാണ് പുറത്ത് വരുന്നത്. പാര്‍ട്ടി നേതാക്കളും മന്ത്രി മാരും സ്വന്തം മക്കളെ ഏജന്റ്മാരാക്കി വെച്ചാണ് കമ്മീഷന്‍ പറ്റുന്നത്. കെ.ശ്രീദാസ് അധ്യക്ഷത വഹിച്ചു. കെ.വി. ശന്തനു, ഇ.എം ചന്ദ്രന്‍, ബിജോയ് തോമസ്, രാജന്‍ തറയില്‍, സബീഷ് മരുതയൂര്‍, ഷൈന്‍ നെടിയിരിപ്പില്‍, റിഷി പല്‍പ്പു, എസ്. രാജു, ബാലാജി, ബിജിഷ് എന്നിവര്‍ പ്രസംഗിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button