Latest NewsKeralaNews

സമരാഭാസം പിന്‍വലിച്ച് ചെന്നിത്തല ‌ ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്ന്‌ സിപിഎം

തിരുവനന്തപുരം: ‌ രമേശ്‌ ചെന്നിത്തല സമരാഭാസം പിന്‍വലിച്ച്‌ ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്ന്‌ സി.പി.എം. മന്ത്രി കെ.ടി ജലീലിന്‌ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല‌ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ദിവസവും പത്രസമ്മേളനം നടത്തുന്ന വ്യക്തിയാണ്‌ ചെന്നിത്തല. ചെന്നിത്തല ഇപ്പോള്‍ നടത്തിയ തുറന്ന്‌ പറച്ചിലിലൂടെ ജനങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യം കുറേക്കൂടി വ്യക്തമായി. സി.പി.ഐ (എം) നെതിരെ എല്ലാദിവസവും പത്രസമ്മേളനം നടത്തുന്ന ചെന്നിത്തല അന്വേഷണത്തെ വഴിതെറ്റിയ്‌ക്കാന്‍ ശ്രമിച്ച വി.മുരളീധരന്റ പേരുപോലും പരമാര്‍ശിക്കാത്തതും ശ്രദ്ധേയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Read also: ആൻജിയോഗ്രാം പരിശോധനയ്ക്ക് മുൻപ് മലക്കം മറിഞ്ഞ് സ്വപ്‌ന: നെഞ്ചുവേദന മാറിയെന്ന് വാദം

സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്‌ ഉന്നയിച്ച പല ആരോപണങ്ങളും തെറ്റായിരുന്നുവെന്ന്‌ പിന്നീട്‌ തെളിഞ്ഞിട്ടുള്ളതാണ്‌. ചിലത്‌ കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കേരളം കണ്ടതാണ്. ഖുറാന്റെ മറവില്‍ ജലീല്‍ സ്വര്‍ണ്ണം കടത്തിയെന്നത്‌ പരിശോധിക്കണമെന്ന്‌ പറഞ്ഞ ആളാണ്‌ പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കൂട്ടരുടെ ആഹ്വാനപ്രകാരമാണ്‌ നാട്ടില്‍ അരാജകത്വം അരങ്ങേറുന്നത്. മന്ത്രി ജലീലിനെ അപായപ്പെടുത്താന്‍ നോക്കിയതും, അക്രമപരമ്പര അഴിച്ചു വിട്ടതും അതിന്റെ ഭാഗമായാണെന്നും സിപിഎം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button