MollywoodLatest NewsNewsEntertainment

ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും ചെയ്യുന്നില്ല, അങ്ങനെയുളള ഒരു നേതാവിനെയാണ് ഈ പട്ടാളക്കാരന്‍ കാണാന്‍ ആഗ്രഹിക്കുന്നത്; മേജര്‍ രവി

സുരേഷ് ഗോപിയെ പോലൊരു നേതാവിനെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേജര്‍ രവി പറയുന്നു.

മലയാളികളുടെ പ്രിയനടന്‍ സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയ രംഗത്തും ഏറെ സജീവമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലുമെല്ലാം മുന്‍പന്തിയില്‍ നില്‍ക്കുന്ന സുരേഷ് ഗോപി ഒരു സിനിമ നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണെന്നു നടനും സംവിധായകനുമായ മേജര്‍ രവി. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് മേജര്‍ രവിയുടെ ഈ തുറന്നു പറച്ചില്‍. സുരേഷ് ഗോപിയെ പോലൊരു നേതാവിനെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേജര്‍ രവി പറയുന്നു. അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും ചെയ്യുന്നില്ലെന്നും മേജര്‍ രവി പറയുന്നു.

”സുരേഷ് ഗോപിയെ കുറിച്ച്‌ ട്രോളുകള്‍ ഇറക്കുന്നത് കാണാം. ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാര്‍ ഇരുന്ന് പറയുന്നതാണത്. ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും ചെയ്യുന്നില്ല. അവര്‍ ചെയ്യാത്തത് സ്വന്തം കാശ് മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്. എനിക്കിത്ര വേണമെന്ന് ബാര്‍ഗയിന്‍ ചെയ്യും. അഭിനയിക്കാന്‍ പോയാല്‍ വാങ്ങുന്നത് അപ്പുറത്തുകൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുളള ആളാണ് ഞാന്‍. സുരേഷിനോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്താ ഇതൊക്കെ പറയാത്തതെന്ന്. ഇതൊക്കെ പറയാനുളളതാണോ ചേട്ടാ. അതൊക്കെ അങ്ങ് പോയ്‌കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുളള ഒരു നേതാവിനെയാണ് ഈ പട്ടാളക്കാരന്‍ കാണാന്‍ ആഗ്രഹിക്കുന്നത്.” അഭിമുഖത്തില്‍ മേജര്‍ രവിപങ്കുവച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button