KeralaLatest NewsNews

സ്വർണക്കടത്ത്: സ്വപ്‌നയെ ചോദ്യം ചെയ്യുന്ന രീതി മാറ്റാൻ എന്‍.ഐ.എ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളെ എന്‍.ഐ.എ ഇന്ന് കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ആദ്യം ചോദ്യം ചെയ്തപ്പോഴുള്ള രീതി ആയിരിക്കില്ല ഇനി എന്‍.ഐ.എ സ്വീകരിക്കുക.ഇതുവരെ പേര് വെളിപ്പെടുത്താത്ത മൂന്ന് പ്രമുഖരുമായി സ്വപ്‌നയ്ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് ചോദ്യം ചെയ്യും. പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുമെന്നാണ് സൂചന. ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ സ്വപ്ന ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യങ്ങളെല്ലാം പുറത്തുവരുമെന്നാണ് നിഗമനം.

Read also: ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

അതേസമയം ബംഗളൂരുവില്‍നിന്ന് സ്വപ്‌നയെയും സന്ദീപിനെയും എന്‍.ഐ.എ അറസ്‌റ്റ് ചെയ്യുമ്ബോള്‍ ഇവരില്‍ പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈല്‍ഫോണുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ എന്‍.ഐ.എ ഡീകോഡ് ചെയ്‌ത്‌ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഈ ഡിജിറ്റൽ തെളിവുകൾ സഹായകരമാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button