MollywoodLatest NewsEntertainment

ഞാന്‍ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല! മോഹന്‍ലാലിനൊപ്പമുള്ള അപൂര്‍വ ചിത്രവുമായി വിദ്യാബാലന്‍

എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം.

കമല്‍ ഒരുക്കിയ ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ താരമാണ് വിദ്യബാലന്‍. എന്നാല്‍ ആദ്യ ചിത്രംതന്നെ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഭാഗ്യമില്ലാത്ത നായികയില്‍ നിന്നും ബോളിവുഡിലെ മിന്നും താരമായി മാറിയ വിദ്യ ബാലന്‍ മോഹന്‍ലാലിനൊപ്പമുള്ള അപൂര്‍വ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ചക്രം സിനിമയില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവത്. ‘2000 … എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹന്‍ലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു … ചിത്രം ഞാന്‍ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല,” വിദ്യാ ബാലന്‍ കുറിച്ചു.

മോഹന്‍ലാലിനും വിദ്യാ ബാലനുമൊപ്പം ദിലീപ് ആയിരുന്നു മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. പകുതിയില്‍ മുടങ്ങിയ ചക്രം ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പിന്നീട് സംവിധാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button