Latest NewsNewsInternational

മാസ്‌ക്കുകള്‍ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശം

 

മാസ്‌ക്കുകള്‍ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശം

അയഞ്ഞ മാസ്‌ക് ധരിക്കരുത്

അയഞ്ഞ മാസ്‌ക് ധരിച്ചാല്‍ അത് മുഖത്ത് നിന്ന് എളുപ്പത്തില്‍ തെന്നി മാറും. ഇത് വൈറസ് ബാധിക്കാന്‍ ഇടയാക്കും. അതുകൊണ്ട് നിങ്ങളുടെ മുഖത്തിന് പാകമുള്ള മാസ്‌ക്ക് ധരിക്കുക. കൂടുതല്‍ വലുതോ ചെറുതോ ആകാന്‍ പാടില്ല. മുഖത്തിന്റെ പകുതി ഭാഗമെങ്കിലും ശരിയായി മറയുന്നതാകണം.

മൂക്കിനു താഴെ മാസ്‌ക് ധരിക്കരുത്

 

ശ്വസന കണികകളിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്. അതുകൊണ്ടുതന്നെ മാസ്‌ക് മൂക്കും വായും നന്നായി മൂടുന്ന രീതിയില്‍ ധരിക്കണം.

താടിക്കു താഴെ മാസ്‌ക് വയ്ക്കരുത്

 

മൂക്കും വായും നന്നായി മൂടി സംരക്ഷണമൊരുക്കാനാണ് മാസ്‌ക് ധരിക്കുന്നത്. താടിയിലേക്ക് മാസ്‌ക് താഴ്ത്തിയിടുന്നതുകൊണ്ടു യാതൊരു പ്രയോജനവും ലഭിക്കില്ല./>

ആരോടെങ്കിലും സംസാരിക്കുമ്പോള്‍ മാസ്‌ക് ഊരരുത്

 

ഉമിനീരിലൂടെ വൈറസ് പകരാം മാത്രമല്ല ഇത് വായുവിലൂടെ പകരുന്ന ഒന്നാണ് താനും. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കുമ്പോള്‍ മാസ്‌ക് ധരിച്ചിട്ടില്ലെങ്കില്‍ അത് രോഗവ്യാപന സാധ്യത കൂട്ടും.

മാസ്‌ക് മറ്റൊരാളുമായി പങ്കിടരുത്

ആര്‍ക്കാണ് കൊറോണ വൈറസ് ഉള്ളതെന്നും ലക്ഷണങ്ങള്‍ പ്രകടമാകാത്ത രോഗവാഹകന്‍ ആരെന്നോ നമുക്കറിയില്ല. അവരവരുടെ മാസ്‌ക് അവരവര്‍തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. മാസ്‌ക് ആരുമായും പങ്കുവയ്ക്കരുത്.

 

മാസ്‌ക് ധരിച്ചു കഴിഞ്ഞാല്‍ പിന്നെ ഇടയ്ക്കിടെ തൊടരുത്

തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുന്നതിനെക്കുറിച്ചു WHO മുന്‍പ് നല്‍കിയ നിര്‍ദേശങ്ങളില്‍, മാസ്‌ക്ക് ധരിക്കും മുന്‍പ് കൈകള്‍ വൃത്തിയാക്കണം, മാസ്‌ക് കീറിയതോ ദ്വാരങ്ങള്‍ ഉള്ളതാണോ എന്ന് പരിശോധിക്കണം, കേടുപാടുള്ള മാസ്‌ക് ധരിക്കരുത് തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. വായ, മൂക്ക്, കവിള്‍ തുടങ്ങിയവ പൂര്‍ണമായും മൂടുന്ന, ഇടയ്ക്കു വിടവുകളൊന്നും ഇല്ലാത്ത മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിച്ച ശേഷം ഇടയ്ക്കിടെ അതില്‍ തൊടരുതെന്നും മാസ്‌ക് നനയുകയോ അഴുക്കു പറ്റുകയോ ചെയ്താല്‍ അത് മാറ്റണമെന്നും WHO നിര്‍ദേശിക്കുന്നു. മാസ്‌ക് ഇടുന്നതിനും ഊരുന്നതിനും മുന്‍പ് കൈകള്‍ വൃത്തിയായി കഴുകണം. ചെവിക്കു പുറകില്‍ നിന്ന് മാത്രമേ ഊരാവൂ. മുന്‍പില്‍ പിടിച്ചു ഊരരുത്.

തുണികൊണ്ടുള്ള മാസ്‌ക് ഉപയോഗിച്ച ശേഷം അവ സോപ്പോ സോപ്പുപൊടിയോ ഉപയോഗിച്ച് ചൂടു വെള്ളത്തില്‍ കഴുകണം. നന്നായി ഉണക്കി വീണ്ടും ഇവ ഉപയോഗിക്കണം.

തുണി മാസ്‌ക് ഉപയോഗിച്ചതു കൊണ്ടു മാത്രം മതിയായ സംരക്ഷണം ലഭിക്കില്ല എന്നും മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ എങ്കിലും ശാരീരിക അകലം പാലിക്കണമെന്നും ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button