News

താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നുള്ള മൊഴിയില്‍ മാറ്റം : നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി

കൊച്ചി: താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ ക്യാംപില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നുള്ള മൊഴിയില്‍ മാറ്റം : നടന്‍ സിദ്ദിഖും നടി ഭാമയുമാണ് കൂറുമാറിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

Read Also : ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ : പൂര്‍ണ സന്തോഷവാനെന്ന് മന്ത്രി കെ ടി ജലീല്‍, എൻഐഎയുടെ പ്രതികരണം മറ്റൊന്ന്

താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ ക്യാംപില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്ന് നേരത്തെ സിദ്ദിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കോടതിയില്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം കേസിലെ മുഖ്യപ്രതി ദിലീപിന്‍െ്റ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തില്‍ മൊഴി മാറ്റിയതോടെയാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button