Latest NewsUAENewsGulf

യുഎഇയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്

അബുദാബി : യുഎഇയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. യാത്രക്കാർ കോവിഡ് പി.സി.ആര്‍ ടെസ്റ്റ് തന്നെ നടത്തണം. ട്രൂനാറ്റ്, സി.ബി നാറ്റ് രീതികളിലുള്ള കോവിഡ് പരിശോധനകള്‍ അംഗീകരിക്കുന്നില്ല. മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം ആര്‍.ടി പി.സി.ആര്‍ സംവിധാനത്തിലൂടെ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെന്നും കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

https://www.facebook.com/AirIndiaExpressOfficial/posts/3316474145066494

Also read :യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ : പുതിയ കണക്കുകളിങ്ങനെ

96 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്. സ്വാബ് അല്ലെങ്കില്‍ സാമ്പിള്‍ ശേഖരിക്കുന്ന സമയം മുതലാണ് ഈ സമയപരിധി കണക്കാക്കുന്നത്. ഐ.സി.എം.ആര്‍, പ്യുവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നീ ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നിന്റെ അംഗീകാരമുള്ള ലബോറട്ടറികളിലായിരിക്കണം കോവിഡ് പരിശോധന നടത്തേണ്ടത്.   ലബോറട്ടറിയുടെ ഒറിജിനല്‍ ലെറ്റര്‍ ഹെഡില്‍, ഇംഗീഷിലുള്ള പരിശോധനാ ഫലമാണ് ആവശ്യം. ഒപ്പും സീലും ഉണ്ടായിരിക്കണം. കൈകൊണ്ട് എഴുതിയ   ഫലങ്ങളോ തിരുത്തലുകളുള്ളതോ സ്വീകരിക്കുന്നതല്ല. ഫോട്ടോകോപ്പിയും അനുവദിക്കില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button