KeralaLatest NewsNewsCrime

ഭാര്യയുടെ വീടിന് സമീപം കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; ചെവിയിലും തലയിലും നെറ്റിയിലും രക്തം, മരണത്തിൽ ദുരൂഹത

ആലപ്പുഴ : ഭാര്യ വീടിന് സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പില്‍ വീട്ടില്‍ ഷംസാദിനെ(32)യാണ് മരിച്ച നിലയില്‍ കണ്ടത്. ചെവിയിലും തലയിലും നെറ്റിയിലും രക്തം വാര്‍‌ന്ന നിലയില്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് പൊഴിക്കരയിൽ സാനിറ്റൈസർ, മാസ്ക് എന്നിവയുടെ മൊത്തക്കച്ചവടക്കാരനായിരുന്ന ഷംസാദ് നാലു ദിവസം മുൻപ് ആലപ്പുഴയിലേക്ക് തിരിച്ചതാണ്. സുഹൃത്തുക്കളായ രണ്ടു യുവാക്കളോടൊപ്പം ഷംസാദ് ചൊവ്വാഴ്ച രാവിലെ അമ്പലപ്പുഴയിലേക്ക് പോയ ശേഷം തിരികെ വെമ്പാലമുക്കിലെത്തി കാറിൽ തന്നെ വിശ്രമിച്ചു. രാത്രിയായിട്ടും ഷംസാദ് കാറിൽ നിന്നിറങ്ങാതിരുന്നതിനാൽ വിളിക്കാൻ പോയ ഭാര്യ ഷാഹിറയാണ് ഷംസാദ് അവശ നിലയിൽ കാറിൽ പിൻസീറ്റിൽ കിടക്കുന്നത് കണ്ടത്. ഷാഹിറ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഷംസാദിനെ മെഡിക്കൽ കോളജ്  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്നാൽ സംഭവം അറിഞ്ഞ് എത്തിയ ഷംസാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് ഷംസാദിന്റെ പിതൃസഹോദരൻ അബുബക്കർ‌ പുന്നപ്ര പൊലീസിൽ പരാതി നൽകി. ഷംസാദിനോടൊപ്പം ചൊവ്വാഴ്ച ഉണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് വിളിച്ചു വരുത്തി വിശദമായ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മോർ‌ച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് പാലക്കാട് പൊഴിക്കര ജുമാ മസ്ജിദിൽ കബറടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button