Latest NewsNewsIndia

ഊർമിള അറിയപ്പെടുന്നത് അഭിനയ മികവിന്റെ പേരില്ലല്ല, അവർ ഒരു സോഫ്റ്റ് പോൺ സ്റ്റാർ: കങ്കണ റണാവത്ത്

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കറിനെ സോഫ്റ്റ് പോൺ സ്റ്റാറെന്ന് വിശേഷിപ്പിച്ച നടി കങ്കണ റണാവത്ത്. ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്ട് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നുമാണ് കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബോളിവുഡ് സിനിമ മേഖലയെ മയക്കുമരുന്ന് മാഫിയ എന്ന് വിളിച്ച കങ്കണയ്ക്കെതിരെ നേരത്തെ ഊർമിള രംഗത്തെത്തിയിരുന്നു.

Read also: ഇത്രയും നാളത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുത്; സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി

ഇപ്പോൾ കങ്കണയ്ക്കുള്ള പേരിനും പ്രശസ്തിയ്ക്കും പണത്തിനുമെല്ലാം കാരണം ബോളിവുഡ് ആണെന്ന് ഊർമിള മുമ്പ് പറഞ്ഞിരുന്നു. കൂടാതെ ഇത്രയും നാള്‍ നിശബ്ദമായിരുന്ന കങ്കണ ഇപ്പോൾ അഭിമുഖങ്ങള്‍ നല്‍കുന്നത് എന്തുകൊണ്ടാണെന്നും നടി ചോദിച്ചിരുന്നു.

‘സിനിമ മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെന്ന് പറഞ്ഞത് നിഷേധിക്കുന്നില്ല. കുറ്റക്കാരായ ചിലരുടെ പേരിൽ എല്ലാവരെയും ആക്രമിക്കുന്നത് ശരിയല്ല.ആരൊക്കെയാണത്? ധൈര്യപൂർവം മുന്നോട്ടു വന്ന് ആ പേരുകൾ കങ്കണ വെളിപ്പെടുത്തുവെന്നായിരുന്നു നടിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് ഊ‌ർമിളയെ സോഫ്റ്റ് പോൺ സ്റ്റാറെന്ന് കങ്കണ വിളിച്ചത്.

”ഊര്‍മിളയുടെ അഭിമുഖം കണ്ടു. അവര്‍ എന്നെയും എന്റെ കഷ്ടപ്പാടുകളേയും പരിഹസിക്കുകയാണ്. ഞാന്‍ ബി.ജെ.പി ടിക്കറ്റിന് വേണ്ടി ശ്രമിക്കുകയാണെന്ന് പറയുന്നു. ഊർമിള ഒരു സോഫ്ട് പോൺസ്റ്റാർ, അല്ലാതെ അവർ അറിയപ്പെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവർക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കിൽ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ”- എന്നായിരുന്നു കങ്കണയുടെ പരാമർശം.

shortlink

Related Articles

Post Your Comments


Back to top button