Onam Food 2020Latest NewsIndia

‘മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച് രാഷ്ട്ര പുരോഗതി മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന നമ്മുടെ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദിജി’ ; എഴുപതാം പിറന്നാളാശംസകൾ നേർന്ന് കുമ്മനം രാജശേഖരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. ആറുവർഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയാണ് മോദി യാത്ര തുടരുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രിക്ക് പിറന്നാളാശംസകൾ നേർന്നിരിക്കുകയാണ് കുമ്മനം രാജശേഖരൻ. എന്നും കർമ്മനിരതനായി മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച് രാഷ്ട്ര പുരോഗതി മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന നമ്മുടെ പ്രധാനമന്ത്രി ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഏറ്റവും സമരാധ്യനായ, സുശക്തനായ രാഷ്ട്ര ഭരണത്തലവനായി മാറിയിരിക്കുന്നു എന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം……………………………………….

പ്രിയങ്കരനായ നമ്മുടെ പ്രധാനമന്ത്രി ശ്രി നരേന്ദ്ര
മോദിജിയുടെ ജന്മദിനാഘോഷ പരിപാടികളിൽ സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് പ്രവർത്തകരും ജനസമൂഹവും പങ്കുചേരുന്നത്.

കഷ്ടപ്പെടുകയും ബുദ്ധിമുട്ട് അനുഭവിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന പാവപെട്ട ജന വിഭാഗങ്ങളുടെ സമുദ്ധാരണത്തിനുവേണ്ടി ജീവകാരുണികമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് തങ്ങളുടെ പ്രിയങ്കരനായ നേതാവിന് ആയുരാരോഗ്യ സൗഖ്യം പ്രവർത്തകർ നേരുന്നത്.

എന്നും കർമ്മനിരതനായി മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച് രാഷ്ട്ര പുരോഗതി മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന നമ്മുടെ പ്രധാനമന്ത്രി ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഏറ്റവും സമരാധ്യനായ, സുശക്തനായ രാഷ്ട്ര ഭരണത്തലവനായി മാറിയിരിക്കുന്നു.

വളരെ ബാല്യകാലത്തു തന്നെ ഒട്ടേറെ കഷ്ടനഷ്ടങ്ങൾ സഹിച്ച് അമ്മയേയും അച്ഛനേയും പരിപാലിച്ചും പരിരക്ഷിച്ചും പുലർത്തിപ്പോന്ന നരേന്ദ്ര മോദിക്ക് ഒട്ടേറെ ജീവിതാനുഭവങ്ങൾ പാഠങ്ങളായി. അതുകൊണ്ടുതന്നെ പൊതു പ്രവർത്തന ജീവിതത്തിൽ നിഷ്ഠുലവും നിസ്വാർത്ഥവും സത്യസന്ധവുമായ പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞു. സേവന നിരതമായ തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഏതെങ്കിലും വിധത്തിലുള്ള കളങ്കമോ ആരോപണമോ ഉണ്ടാകാതെ ആദർശ ജീവിതം നയിച്ച് ഏവരുടേയും അഭിവന്ദ്യനായിത്തീർന്നു.

ഭാരതം ഇന്ന് കൈവരിച്ചിരിക്കുന്ന പുരോഗതിക്കും വികസനത്തിനും ഉജ്വലവും ധീരോദാത്തവുമായ നേതൃത്വം നൽകി ഭാരതത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ചു. ആ മഹാത്മാവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഭാരതം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികളും ഭീഷണികളും വെച്ചുപൊറുപ്പിക്കുകയില്ലെന്ന് ദൃഢപ്രതിഞ്ജ ചെയ്യുകയാണ് നാം.

അയൽരാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ഉയർത്തുന്ന പോർവിളികൾക്കും ഭീഷണികൾക്കും മുൻപിൽ അചഞ്ചലമായി നമ്മെ നയിക്കുന്ന ധീരനായ ആ പടത്തലവന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

കൊറോണ എന്ന മഹാമാരി ജനസമൂഹത്തിൽ വളരെ ഭീതിധവും വിനാശകരവുമായ രീതിയിൽ ഒരു ഭീഷണിയായി തീർന്നപ്പോൾ നെഞ്ചുവിരിച്ച് ആത്മനിർഭർ പദ്ധതിയിലൂടെ പ്രതീക്ഷയും പ്രത്യാശയും പകർന്നു കൊടുത്ത നമ്മുടെ ജനനായകനെ ആർക്കും വിസ്മരിക്കാനാവില്ല.

ഈ വേളയിൽ ദീർഘായുഷ്മാനായി ഭാരത ജനതയെ നയിക്കാനുള്ള ശേഷിയും ശേമുഷിയും അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

എന്തെങ്കിലും സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി നമുക്ക് ഓരോരുത്തരും ഈ ജന്മദിനാഘോഷത്തിൽ പങ്കുചേരാം .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button