Latest NewsNewsIndia

സീരിയൽ നടി മരിച്ച നിലയിൽ; നിർമാതാവ് അറസ്റ്റില്‍

ഹൈദരാബാദ്: സീരിയൽ നടി കോണ്ടപ്പള്ളി ശ്രാവണി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ തെലുങ്ക് ചലച്ചിത്ര നിർമാതാവ് അറസ്റ്റില്‍. ‘ആർ‌എക്സ് 100’ എന്ന സിനിമയുടെ നിർമാതാവ് അശോക് റെഡ്ഡിയെയാണ് ഹൈദരാബാദ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടു പേർക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്ക്‌ കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയാണ് ശ്രാവണി.

ഹൈദരാബാദിലെ മധുര നഗറിലെ അപാർട്ട്ന്റിന്റെ കുളിമുറിയിൽ സെപ്റ്റംബർ എട്ടിനാണ് ശ്രാവണിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ശ്രാവണി 2018ൽ സായ് കൃഷ്ണ റെഡ്ഡിയുമായി ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായും അടുപ്പമുണ്ടായിരുന്നു.

Read Also: നടി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ പ്രതിയായ നിര്‍മ്മാതാവ് കീഴടങ്ങി

ദേവരാജ് റെഡ്ഡിയെ ടിക് ടോക്കിലൂടെയാണ് പരിചയപ്പെട്ടത്. തെലുങ്ക് ചിത്രം ‘പ്രെമാതോ കാർത്തിക്’ ന്റെ നിർമ്മാണ വേളയിലാണ് അശോക് റെഡ്ഡിയെ കണ്ടുമുട്ടിയത്. അവസാനമായി ഫോൺ വിളിച്ചത് ദേവരാജ് റെഡ്ഡിക്കാണ്. മൂന്നു പേരുടെയും ഉപദ്രവം സഹിക്കാൻ തനിക്കാവില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അവർ ഫോണിലൂടെ ദേവരാജ് റെഡ്ഡിയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
‘മനസു മമത’, ‘മൗനരാഗം’ എന്നീ ജനപ്രിയ തെലുങ്ക് സീരിയലുകളിൽ പ്രധാന വേഷങ്ങളിൽ ശ്രാവണി അഭിനയിച്ചിട്ടുണ്ട്. എട്ടു വർഷമായി ടിവി സീരിയലുകളിൽ അഭിനയിക്കുന്നു

shortlink

Post Your Comments


Back to top button