COVID 19Latest NewsNews

കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ സമരം നടത്തുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സമരം നടത്തുന്നതിനെതിരെ ശക്തമായ നടപടിയെടുക്കാൻ ഹൈക്കോടതി. ഇത്തരത്തിൽ മരം ചെയ്‌താൽ ശക്തമായ നടപടിയെടുക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിർദേശം.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം ചെയ്യുന്നവർ‌ക്കെതിരെ നടപടിയെടുക്കണമെന്ന് കാട്ടി അഡ്വ. ജോൺ നുമ്പേലിയും മ‌റ്റും നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം വന്നത്. സ്വർണക്കടത്ത് കേസിനെ തുടർന്ന് നടന്ന സമരങ്ങളും വെഞ്ഞാടമൂട് കൊലപാതകങ്ങളെ തുടർന്ന് നടന്ന പ്രതിഷേധങ്ങളും നിയന്ത്രണങ്ങൾ ലംഘിച്ചാണെന്ന് കാട്ടിയായിരുന്നു ഹർജികൾ. കേസിൽ എതിർകക്ഷികളായ രാഷ്‌ട്രീയ പാർട്ടികൾക്ക് മുൻപ് കോടതി നോട്ടീസയച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button