Latest NewsNewsInternational

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ തങ്ങളുടേതാണെന്നുറപ്പിച്ച് നേപ്പാള്‍ : ഇന്ത്യന്‍ സ്ഥലങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടം കറന്‍സിയിലും പാഠപുസ്തകത്തിലും

കഠ്മണ്ഡു : ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ തങ്ങളുടേതാണെന്നുറപ്പിച്ച് നേപ്പാള്‍ . ഇന്ത്യന്‍ സ്ഥലങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടം കറന്‍സിയിലും. പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ക്കായുള്ള അവകാശവാദം നേപ്പാള്‍ സജീവമാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പരമാവധി പ്രചരിപ്പിക്കുകയാണ് നേപ്പാളിന്റെ ഉദ്ദേശ്യമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

Read also : ‘ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ ഇന്ത്യയെ ഉയരങ്ങളിൽ കൊണ്ടുപോകുക മാത്രമല്ല ചെയ്തത് ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി മാറ്റുകയും ചെയ്തു’; മിസോറം ഗവർണർ അഡ്വ പി.എസ്. ശ്രീധരൻ പിള്ള

പുതിയ അധ്യയന വര്‍ഷത്തിലെ പാഠപുസ്തകങ്ങളില്ലെല്ലാം തന്നെ പുതുക്കിയ ഭൂപടം അച്ചടിച്ചു നല്‍കുമെന്നും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉള്‍പ്പെടുത്തി പുസ്തകം തയാറാക്കി നല്‍കിയതായും നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്‌റിയാല്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി തന്നെയാണ് പാഠ്യ ഭാഗത്തിന് ആമുഖം തയാറാക്കിയിരിക്കുന്നത്. നേപ്പാളിന്റെ ഭൂപ്രദേശങ്ങളും രാജ്യാന്തര അതിര്‍ത്തിയും ഉള്‍പ്പെടുത്തിയുള്ള ഭൂപടം എന്ന നിലയിലാണ് പുതുക്കിയ ഭൂപടം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നത്.

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ എന്തു വില കൊടുത്തും നേപ്പാള്‍ തിരികെ കൊണ്ടുവരുമെന്നു നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി വെല്ലുവിളിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായ ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് , ലിംപിയാധുര എന്നിവിടങ്ങള്‍ തങ്ങളുടേതാക്കി ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാള്‍ പാര്‍ലമെന്റിന്റെ അധോസഭയായ ജനപ്രതിനിധിസഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button