KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസ് : സുപ്രധാന ഉത്തരവുമായി എന്‍ഐഎ പ്രത്യേക കോടതി

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാനത്ത് വിവാദങ്ങൾ പുകയുന്നതിനിടെ സുപ്രധാന ഉത്തരവുമായി എൻ ഐ എ കോടതി . മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ഈ മാസം 22 ന് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.

Read Also : “ഭീകരവാദ കേസിലാണ് ഇപ്പോൾ മന്ത്രിയെ ചോദ്യം ചെയ്തിരിക്കുന്നത്, സഖാക്കൾ മുഴുവൻ ക്യാപ്സൂളും ഇപ്പോൾ തന്നെ തീർക്കരുത്” : സന്ദീപ് വചസ്പതി 

സ്വപ്‌നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് 22 ന് ഹാജരാക്കണമെന്ന് എന്‍ഐഎ പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് അന്വേഷണത്തിനായി എന്‍ഐഎ സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also : “ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുന്നു” : കോടിയേരി ബാലകൃഷ്ണൻ 

കേസില്‍ സ്വപ്‌നയടക്കം അഞ്ച് പ്രതികളോട് കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകമണെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത് . എന്നാല്‍ നെഞ്ച് വേദനയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സ്വപ്‌ന ഹാജരായിരുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി കേസിലെ മറ്റ് പ്രതികളായ സന്ദീപ് നായര്‍, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അന്‍വര്‍ എന്നിവരെ നേരത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button