Latest NewsNewsIndia

പട്രോളിംഗ് നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ലോകത്തെ ഒരു ശക്തിയ്ക്കും കഴിയില്ല : രാജ്നാഥ് സിംഗ്.

ന്യൂ ഡൽഹി : ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗ് നടത്തുന്നതില്‍ നിന്ന് തടയാന്‍ ലോകത്തെ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ. സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു രാജ്‌നാഥ് സിംഗ്. ചൈനയുടെ സമീപനമാണ് സംഘര്‍ഷങ്ങള്‍ക്ക് അവസരമൊരുക്കുന്നത്. നിലവില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ സൈന്യത്തിന്റെ പട്രോളിംഗ് ഒരു മാറ്റവുമില്ലാതെ തുടരുമെന്നുംസുരക്ഷാ കാര്യങ്ങള്‍ മുന്‍ നിറുത്തി കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read : അംബാനി പാപ്പർ തന്നെ; സ്റ്റേ മാറ്റണമെന്ന എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

പരമ്ബരാഗത സൈനിക പോസ്‌റ്റുകളില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന് പിന്‍വാങ്ങേണ്ടി വന്നതായി മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പരാമര്‍ശിച്ചിരുന്നു. ഗല്‍വാല്‍ താഴ്‌വരയിലെയും സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന ലഡാക്കിലെ മറ്റ് പോയിന്റുകളിലെയും പട്രോളിംഗ് സംബന്ധിച്ച്‌ വ്യക്തത വരുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു. തുടർന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button