CinemaLatest NewsNews

ഇതാണ് ഒറിജിനൽ പുലിമുരുകൻ; ഏക വരുമാനമാർ​ഗമായിരുന്ന പശുവിനെ കൊന്ന പുലിയെ ഒന്നര വർഷം കാത്തിരുന്ന് കെണിയിൽ വീഴ്ത്തി കൊലപ്പെടുത്തി

പുലിയെ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുമാർ വനപാലകരോട് തുറന്ന് പറഞ്ഞു

ഇടുക്കി; അടുത്തിടെ പുലി കെണിയില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പിന്നാമ്പുറ കഥ തേടിപ്പോയ വനപാലകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് പശുവിനെ കൊന്നതിന് പുലിയെ കൊന്നു പക വീട്ടിയ ജീവിതത്തിലെ പുലിമുരുകന്റെ കഥ.

ഇടുക്കി കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ സെപ്തംബര്‍ എട്ടിന് നാലു വയസുള്ള പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായത് ഒന്നര വര്‍ഷത്തോളം ഈ പുലിയെ വകവരുത്താന്‍ കാത്തിരുന്ന എ കുമാര്‍ എന്ന 34 കാരനാണ്. ഒരു നാടിനെയാകെ അമ്പരപ്പിലാക്കിയിരിക്കുകയാണ് ഈ യുവാവിന്റെ പ്രതികാര കഥ.

ഏക ഉപജീവന മാർ​ഗമായിരുന്ന വീട്ടിലെ പശുവിനെ കൊന്നുതിന്ന പുലിയെ വർഷങ്ങൾ കാത്തിരുന്ന് കൊലപ്പെടുത്തിയ എ കുമാര്‍ ഇപ്പോള്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണുള്ളത്. ഒന്നര വർഷത്തോളമാണ് കുമാർ പുലിക്കായി കാത്തിരുന്നത്.

വിദ​ഗ്ദമായി താനൊരുക്കിയ കെണിയിൽ വീണ പുലിയെ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുമാർ വനപാലകരോട് തുറന്ന് പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button