Latest NewsIndia

റിയാലിറ്റി ഷോ താരമായ നൃത്തസംവിധായകനും സുഹൃത്തും ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ ലഹരിമരുന്നുമായി അറസ്റ്റിൽ, പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

മംഗളൂരു: ലഹരിമരുന്നുമായി നൃത്തസംവിധായകനും സുഹൃത്തും പിടിയില്‍. റിയാലിറ്റി ഷോ താരവും നൃത്ത സംവിധായകനുമായ കിഷോര്‍ അമന്‍ ഷെട്ടി(30), സുഹൃത്ത് അഖീല്‍ നൗഷീല്‍(28) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു സിറ്റി പൊലീസ് ശനിയാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ. ലഹരിമരുന്നുകളും പിടിച്ചെടുത്തു.

ഇരുവരും ചേര്‍ന്ന് ലഹരിമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായും വിവരമുണ്ട്.പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന പ്രതികള്‍ നഗരത്തില്‍ ലഹരിമരുന്ന് വില്‍പ്പനയും നടത്തിയിരുന്നു. മുംബൈയില്‍നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് സംഘവുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ടെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ വികാഷ് കുമാര്‍ വികാഷ് മാധ്യമങ്ങളോട് പറഞ്ഞു.

read also: ഭീകരരുടെ അറസ്റ്റ്: അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള പെരുമ്പാവൂരില്‍ നിരീക്ഷണം ശക്തമാക്കി, ബംഗ്ലാദേശിൽ നിന്ന് പോലും ആളുകൾ എത്തിയിട്ടുണ്ടെന്ന് സൂചന

സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഹിന്ദിയിലെയും കന്നഡയിലെയും റിയാലിറ്റി ഷോകളിലൂടെയാണ് കിഷോര്‍ നൃത്തരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. എബിസിഡി എന്ന ഹിന്ദി ചിത്രത്തിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ദുബായില്‍ സെയില്‍സ് ഓഫീസറായി ജോലിചെയ്തിരുന്ന അഖീല്‍ നൗഷീല്‍ ഒരു വര്‍ഷം മുമ്പാണ് തിരികെ എത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button