Latest NewsNewsIndia

രാജ്യത്ത് സാമൂഹ്യ വ്യാപനം നടക്കുന്നു; കേന്ദ്രത്തോട് ഡല്‍ഹി ആരോഗ്യമന്ത്രി

4217 പേര്‍ക്കാണ്​ ഡല്‍ഹിയില്‍ പുതുതായി​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​.

ന്യൂഡല്‍ഹി: രാജ്യത്ത് സാമൂഹ്യ വ്യാപനം നടക്കുന്നതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ കോവിഡ്​ 19ന്റെ സമൂഹ വ്യാപനം നടക്കുന്നു എന്നത് തിരിച്ചറിയാൻ തയ്യാറാകണം. കേന്ദ്രസര്‍ക്കാറിനോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്​ മെഡിക്കല്‍ റിസര്‍ച്ചിനോ മാത്രമേ സമൂഹ വ്യാപനം സ്​ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

ദിവസേന കോവിഡ്​ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്​ ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളും കോവിഡ് വ്യാപനം കാണാനാകും. അതിനാല്‍ തന്നെ രാജ്യത്ത്​ സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന്​ കേന്ദ്രം അംഗീകരിക്കണം. കേന്ദ്രസര്‍ക്കാറിനും ഐ.സി.എം.ആറിനും ​മാത്രമേ അത്​ സാധ്യമാകു എന്ന് സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

Read Also: കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ട്; കേന്ദ്രസർ‌ക്കാർ

ഡല്‍ഹിയില്‍ 6.8 ശതമാനമാണ്​ കോവിഡ് രോഗം സ്​ഥിരീകരിക്കാനുള്ള സാധ്യത. വെള്ളിയാഴ്​ച (സെപ്തംബർ-18) 4217 പേര്‍ക്കാണ്​ ഡല്‍ഹിയില്‍ പുതുതായി​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 2,38,000 ആയതായി ആരോഗ്യ വകുപ്പ്​ അറിയിച്ചു. ആഗസ്​റ്റ്​ മൂന്നാം ആഴ്​ച മുതല്‍ ശരാശരി 14 മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നുണ്ട്​. കഴിഞ്ഞ ഏഴുദിവസമായി മരണസംഖ്യ കുത്തനെ ഉയര്‍ന്ന് ശരാശരി​ 31ലെത്തിയതായും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button