KeralaLatest NewsNews

ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ സ്വകാര്യ ബസിന്​ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്​: ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ സ്വകാര്യ ബസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് .

Read Also :പശ്ചിമ ബംഗാളിലും ത്രിപുരയിലും ഞങ്ങളെ ഇറക്കിയപോലെ ഇവിടെ ശ്രമിച്ചാൽ നടക്കില്ല : കോടിയേരി ബാലകൃഷ്ണൻ

അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡന്‍റും എരഞ്ഞിക്കല്‍ സ്വദേശിയുമായ​ ബി. കിരണ്‍ ബാബു നല്‍കിയ പരാതിയിലാണ്​ നടപടി.ജൂലൈ ആറിന്​ ഇദ്ദേഹം എരഞ്ഞിക്കലില്‍നിന്ന്​ പൂക്കാടേക്ക്​ യാത്രചെയ്യവെ 15 രൂപയുടെ ടിക്കറ്റിനൊപ്പമാണ്​ ബസിലെ കണ്ടക്​ടര്‍ രണ്ടു രൂപ കൂട്ടി വാങ്ങിയത്​. അധികതുക സംബന്ധിച്ച്‌​ ചോദിച്ചപ്പോള്‍ ബസുകാരെല്ലാം സ്വമേധയാ ചാര്‍ജ്​ കൂട്ടിയെന്നായിരുന്നു മറുപടി.മാത്രമല്ല ടിക്കറ്റില്‍ രേഖപ്പെടുത്തിയ വിവരങ്ങളിലും കൃത്രിമങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ്​ ടിക്കറ്റ്​ സഹിതം ആര്‍.ടി.ഒക്ക്​ പരാതി നല്‍കിയത്​.

Read Also : എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ലും പൊ​തു​സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം 

സെപ്​റ്റംബര്‍ 14ന്​ ബസ്​ ഉടമയെയും കണ്ടക്​ടറയെും നേരിട്ടു വിളിപ്പിച്ച്‌​ വിശദീകരണം തേടിയശേഷമാണ്​ മോട്ടോർ വെഹിക്കിള്‍ ആക്​ട്​​ സെക്​ഷന്‍ -177 പ്രകാരം 250 രൂപ പിഴയീടാക്കി പരാതി തീര്‍പ്പാക്കിയത്​.

കോഴിക്കോട്​ -വടകര റൂട്ടില്‍ സര്‍വിസ്​ നടത്തുന്ന കെ.എല്‍ -10 എ.ആര്‍ -9620 നമ്ബര്‍ ബസിനാണ്​ റിജനല്‍ ട്രാന്‍സ്​പോര്‍ട്ട്​ ഓഫീസർ പിഴയിട്ടത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button