Latest NewsNews

കാ​ന​ഡ​യിൽ കോവിഡ് കേ​സു​കൾ ഉയരുന്നതിനിടയിൽ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി പ്ര​സി​ഡ​ന്‍റ് രാ​ജി​വച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി​യു​ടെ (പി​എ​ച്ച്എ​സി) പ്ര​സി​ഡ​ന്‍റ് ടി​ന ന​മീ​സ്‌​നി​യോ​വ്‌​സ്‌​കി രാ​ജി​വ​ച്ചു. രാ​ജ്യ​ത്ത് കൊറോണ രോഗികളുടെ എ​ണ്ണം ഉ​യ​ർ​ന്നു​ന്ന​തി​നി​ടെ​യാ​ണ് 18 മാസത്തെ സേവനം ന​മീ​സ്‌​നി​യോ​വ്‌​സ്‌​കി അവസാനിപ്പിക്കുന്നത്. അ​തേ​സ​മ​യം, വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്നാ​ണ് സൂ​ചന.

Read also: മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച ആ കൊടുംകുറ്റവാളിക്ക് കൈകൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ; ചിത്രത്തിന് പിന്നിൽ

“ത​നി​ക്കൊ​രു ഇ​ട​വേ​ള ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഏ​ജ​ന്‍​സി ഒ​രു പ്ര​സി​ഡ​ന്‍റി​ല്ലാ​തെ തു​ട​രു​ന്ന​തി​ല്‍ അ​ര്‍​ത്ഥ​മി​ല്ല. അ​തി​നാ​ൽ സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണ്’- ന​മീ​സ്‌​നി​യോ​വ്‌​സ്‌​കി ഏ​ജ​ൻ​സി​യി​ലെ സ്റ്റാ​ഫി​ന് അ​യ​ച്ച ഇ-​മെ​യി​ലി​ല്‍ പ​റ​ഞ്ഞു.

2019 മെയ് മാസത്തിൽ പി‌എ‌എ‌സിയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ്, നമീസ്നിയോവ്സ്കി സർക്കാരിനുള്ളിൽ നിരവധി ഉയർന്ന തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും അഗ്രികൾച്ചർ കാനഡയിലും പബ്ലിക് സേഫ്റ്റി കാനഡയിലും അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്ററായും പ്രവർത്തിച്ചു.

shortlink

Post Your Comments


Back to top button