Latest NewsNews

യു​എ​സ് സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് റൂ​ത്ത് ബ​ദ​ര്‍ ജി​ന്‍​സ്ബ​ര്‍​ഗ് അർബുദത്തെ തുടർന്ന് അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന യു​എ​സ് സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് റൂ​ത്ത് ബ​ദ​ര്‍ ജി​ന്‍​സ്ബ​ര്‍​ഗ്(87) അ​ന്ത​രി​ച്ചു. വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ സ്വവസതിയിൽ വച്ച് ഇന്നലെയായിരുന്നു അ​ന്ത്യം. മെ​റ്റാ​സ്റ്റാ​റ്റി​ക് പാ​ന്‍​ക്രി​യാ​സ് ക്യാ​ന്‍​സ​റി​നെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

Read also: പോലീസുകാരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിപ്പ്; പിന്നിൽ വിദേശ സംഘം

സു​പ്രീം കോ​ട​തി​യു​ടെ ലി​ബ​റ​ല്‍ നേ​താ​വും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ളി​യു​മാ‍​യി​രു​ന്ന ജി​ന്‍​സ്ബ​ര്‍ജിന് ജൂലൈയിലാണ് ക്യാ​ൻസർ സ്ഥിരീകരിക്കുന്നത്. 1993ൽ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ബി​ല്‍ ക്ലി​ന്‍റ​ണാ​ണ് ജി​ൻ‌​സ്ബ​ർ​ഗി​ലെ ബെ​ഞ്ചി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.

shortlink

Post Your Comments


Back to top button