Latest NewsKeralaNews

തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ മരുമകന്‍ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: വലിയതുറയില്‍ കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വെട്ടുകാട് ആണ് സംഭവം. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് വെട്ടുകാട് സ്വദേശി ലിജിന്‍ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ വലിയതുറ പൊലീസ് ലിജിന്റെ ഭാര്യാപിതാവ് നിക്കോളാസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി പത്തിലധികം സുഹൃത്തുക്കളുമായി മദ്യപിച്ച് നിക്കോളാസിന്റെ വീട്ടില്‍ എത്തിയ ലിജിന്‍ അദ്ദേഹത്തെ വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. ഇരുട്ടില്‍ നടന്ന വഴക്കിനിടെ ലിജിന് കുത്തേല്‍ക്കുകയായിരുന്നു. ശരീരത്തില്‍ മാരകമായ കുത്തേറ്റ ലിജിന്‍ സംഭവ സ്ഥലത്തു കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍പ് പല തവണ നിക്കോളാസും ലിജിനും തമ്മില്‍ കുടുംബ വഴക്കുണ്ടായിരുന്നു. ഇതിന് വലിയ തുറ പോലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്.

ലിജിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടു കൊടുക്കും. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button