CricketLatest NewsNewsSports

പത്രസമ്മേളനമില്ല, സ്റ്റേഡിയത്തില്‍ മാധ്യമങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക് ; ഐപിഎല്‍ തുടങ്ങാനിരിക്കെ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പ് തുടങ്ങാനിരിക്കെ കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ബിസിസിഐ.

വെള്ളിയാഴ്ച ബിസിസിഐ മാച്ച് കവറേജ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ശേഷമാണ് ഉത്തരവ്. മത്സരത്തിന് മുമ്പ് പത്രസമ്മേളനമുണ്ടാകില്ലെന്നും എല്ലാ മത്സരങ്ങള്‍ക്കും ശേഷം ഒരു വെര്‍ച്വല്‍ മീഡിയ കോണ്‍ഫറന്‍സ് നടത്തുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ യുഎഇ മാധ്യമങ്ങള്‍ക്കായി മാത്രം മീഡിയ രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ട്.

കോവിഡ് -19 മൂലം യുഎഇയിലെ അടച്ച സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച്, മത്സരം കവര്‍ ചെയ്യുന്നതിനോ ടീമിന്റെ പ്രാക്ടീസ് സെഷന്‍ കവര്‍ ചെയ്യുന്നതിനോ മാധ്യമ പ്രവര്‍ത്തകരെ സ്റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ല. ലീഗിനോടുള്ള താല്‍പ്പര്യത്തിന്റെ തോത് മനസിലാക്കുന്നുവെന്നും അതിനാലാണ് ഓരോ മത്സരത്തിനും ശേഷം വെര്‍ച്വല്‍ പത്രസമ്മേളനത്തിനുള്ള ക്രമീകരണം നിര്‍ബന്ധമാക്കിയതെന്നും ബിസിസിഐ പറഞ്ഞു. എന്നിാല്‍ ബിസിസിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓരോ മത്സരത്തിനും മുമ്പും ശേഷവും പത്രക്കുറിപ്പുകളും പതിവ് അപ്ഡേറ്റുകളും തുടര്‍ന്നും ലഭിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

മത്സരശേഷം ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ ചേരുന്നതിനും മത്സര ദിവസങ്ങളില്‍ ടീം പ്രതിനിധികള്‍ക്ക് ചോദ്യങ്ങള്‍ അയയ്ക്കുന്നതിനുമുള്ള വിവരങ്ങള്‍ ഈ പത്രക്കുറിപ്പുകളില്‍ അടങ്ങിയിരിക്കും. ഈ അംഗീകൃത മാധ്യമങ്ങള്‍ക്ക് ഓരോ മത്സരത്തിനും 35 ഫോട്ടോഗ്രാഫുകള്‍ ബിസിസിഐ നല്‍കും, ടൂര്‍ണമെന്റിലുടനീളം അത് തുടരുമെന്നും ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button