Latest NewsNewsSaudi ArabiaGulf

അതിര്‍ത്തി പ്രദേശത്ത് വ്യോമാക്രമണം : അഞ്ചു പേർക്ക് പരിക്കേറ്റു

റിയാദ് :  വ്യോമാക്രമണത്തിൽ  അഞ്ചു പേർക്ക് പരിക്കേറ്റു,സൗദി അറേബ്യയില്‍  അതിര്‍ത്തി പ്രദേശമായ ജിസാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതികൾ  ഇറാന്‍ പിന്തുണയോടെ   വ്യോമാക്രമണം നടത്തുകയായിരുന്നെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിനെ ഉദ്ധരിച്ചുള്ള  ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ  റിപ്പോര്‍ട്ടിൽ പറയുന്നു.  ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഷെല്ലുകള്‍ തറച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റതെന്നും, മൂന്ന് വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായും   സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കുന്നു.

Also read : വിഷമകരമായ ഘട്ടത്തിലൊക്കെയും ഇന്ത്യ മികച്ച സുഹൃത്തായി ഒപ്പം നിന്നു; രാജ്യത്തിന് നന്ദി പറഞ്ഞ് മാലിദ്വീപ്

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട്   കഴിഞ്ഞ ഏതാനും ആഴ്‍ചകളായി  നിരവധി തവണ ഹൂതികളുടെ ആക്രമണങ്ങളുണ്ടായിരുന്നു..  ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന  തകർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button