KeralaLatest NewsNews

എറണാകുളത്ത് അന്യ ഭാഷാ തൊഴിലാളികളുടെ ക്യാമ്പുകളില്‍ പോലീസ് പരിശോധന

കൊച്ചി : സംസ്ഥനത്ത് കഴിഞ്ഞ ദിവസം അല്‍ ഖ്വായ്ദ ബന്ധം ആരോപിച്ച് മൂന്ന് അന്യ ഭാഷാ തൊഴിലാളികളെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ എറണാകുളത്ത് അന്യ ഭാഷാ തൊഴിലാളികളുടെ ക്യാമ്പുകളില്‍ പോലീസ് പരിശോധന നടത്തുകയാണ്. റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് പരിശോധന നടത്തുന്നത്.

പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റൂറല്‍ ജില്ലാ പരിധിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിവിധ ഭാഷാ തൊഴിലാളികളും പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതില്ലാത്ത പക്ഷം തൊഴില്‍ ഉടമകള്‍ക്കും കരാറുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

അല്‍ഖ്വായ്ദ ബന്ധമുള്ള മൂന്ന് ഭീകരരെയാണ് കഴിഞ്ഞ ദിവസം എന്‍ഐഎ കേരളത്തില്‍ നിന്നും പിടികൂടിയത്. മുര്‍ഷിദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും അറസ്റ്റിലായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button