Latest NewsKeralaNews

എന്‍ഐഎ കേരളത്തില്‍ നിന്ന് പിടികൂടിയത് പാകിസ്ഥാനുമായും അല്‍ഖായിദയുമായും നേരിട്ട് ബന്ധമുള്ള മൂന്ന് യുവാക്കളെ : കേരളത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതി : ഇവരെ കുറിച്ച് കേന്ദ്രആഭ്യന്തര വകുപ്പിന് രഹസ്യവിവരം

കൊച്ചി : എന്‍ഐഎ കേരളത്തില്‍ നിന്ന് പിടികൂടിയത് പാകിസ്ഥാനുമായും അല്‍ഖായിദയുമായും നേരിട്ട് ബന്ധമുള്ള മൂന്ന് യുവാക്കളെ . കേരളത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍നായിരുന്നു ഇവരുടെ പദ്ധതി . പാക്കിസ്ഥാനിലെ അല്‍ഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എന്‍ഐഎ ഒരാഴ്ചയായി കേരളത്തില്‍ വലവിരിച്ചത്. ഇതില്‍ 3 പേരെയാണു പിടികൂടിയത്. ശേഷിക്കുന്ന 2 പേര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.

Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്

അറസ്റ്റിലായ 3 പേരും ബംഗാള്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിന്‍ ലാദന്‍ രൂപം കൊടുത്ത അല്‍ ഖായിദയുടെ ദക്ഷിണേന്ത്യന്‍ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.

കൊച്ചി നാവികത്താവളം, കപ്പല്‍ശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുന്‍പു കേന്ദ്ര ആഭ്യന്തരവകുപ്പിനു രഹസ്യവിവരം ലഭിച്ചിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button