Latest NewsNewsInternational

90ലധികം നഗരങ്ങളിലേക്ക് സര്‍വിസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേസ്

ലോകത്തുതന്നെ ആഗോള വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേസ്​​ മാറുന്നതില്‍ അഭിമാനമേറെയുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

ദോഹ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സര്‍വിസുകളുള്‍പ്പെടെ കൂടുതല്‍ സര്‍വിസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേസ്​​. കൊറോണ വൈറസിന്റെ വ്യാപനത്തോടുകൂടിത്തന്നെ മുപ്പതോളം നഗരങ്ങളിലേക്ക് സര്‍വിസ്​ തുടര്‍ന്ന ഖത്തര്‍ എയര്‍വേസ്​​, ഇതിനകം തന്നെ നിരവധി നഗരങ്ങളിലേക്ക് സര്‍വിസ്​ പുനരാരംഭിക്കുകയും ചെയ്തു.

ഒക്ടോബര്‍ മധ്യത്തോടെ അമ്മാന്‍, എന്‍തെബ്ബെ, ഹാനോയ്, സിഷിലെസ്​, വിന്‍ഡ്ഹോക്, യെറേവാന്‍ എന്നീ നഗരങ്ങളിലേക്ക് സര്‍വിസുകള്‍ പുനരാരംഭിക്കാനിരിക്കുകയാണ് കമ്ബനി​. ആക്രയിലേക്ക് പുതിയ സര്‍വിസ്​ ആരംഭിക്കാനും പദ്ധതിയുണ്ട്. കൂടാതെ കോപന്‍ഹേഗന്‍, ധാക്ക, എന്‍തെബ്ബെ, ഹാനോയ്, മാഡ്രിഡ്, മാഞ്ചസ്​റ്റര്‍, മനില, സിഷിലെസ്​, സ്​റ്റോക്​ഹോം, വിന്‍ഡ്ഹോക്, യെറേവാന്‍ എന്നീ നഗരങ്ങളിലേക്ക് സര്‍വിസുകള്‍ പുനാരാരംഭിക്കാനും അല്ലെങ്കില്‍ സര്‍വിസുകള്‍ വര്‍ധിപ്പിക്കാനും കമ്ബനി പദ്ധതിയിടുന്നുണ്ട്. ഇതോടെ ഖത്തര്‍ എയര്‍വേസിെന്‍റ രാജ്യാന്തര സര്‍വിസ്​ നടത്തുന്ന നഗരങ്ങളുടെ എണ്ണം 90 കവിയും.

ലോകത്തുതന്നെ ആഗോള വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേസ്​​ മാറുന്നതില്‍ അഭിമാനമേറെയുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രതികരിക്കാന്‍ ഖത്തര്‍ എയര്‍വേസിന് സാധിക്കുന്നുണ്ടെന്നും നേരത്തെയുണ്ടായിരുന്ന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതോടൊപ്പം നിലവിലെ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും ഖത്തര്‍ എയര്‍വേസ്​​ ശ്രദ്ധയൂന്നുന്നുണ്ടെന്നും അല്‍ ബാകിര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

നിയന്ത്രണങ്ങള്‍ കൂടുതല്‍ നീക്കുന്നതോടെ ആഗോള തലത്തില്‍ സര്‍വിസുകള്‍ വര്‍ധിപ്പിക്കാനാണ് ഖത്തര്‍ എയര്‍വേസ്​​ നീക്കം. ഉടന്‍ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വിസ്​ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേസ്​​ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡ്-19 കാരണം അന്താരാഷ്​ട്ര സര്‍വിസുകള്‍ നിര്‍ത്തിവെച്ചതിനാല്‍, ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാക്കുപാലിച്ച്‌ ഖത്തര്‍ എയര്‍വേസ്​​ ഈയടുത്ത് ശ്രദ്ധ നേടിയിരുന്നു. മാര്‍ച്ച്‌ മുതല്‍ റീഫണ്ട് ഇനത്തില്‍ 120 കോടി യു.എസ്​ ഡോളര്‍ ​ മടക്കി നല്‍കിയ​േതാടെയാണിത്​. കോവിഡ്-19 പ്രതിസന്ധികാലത്ത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ഖത്തര്‍ എയര്‍വേസ്​​ സ്വദേശങ്ങളിലെത്തിച്ചത്. നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ പതിയെ വിപണിയില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാനാണ് ഖത്തര്‍ എയര്‍വേസ്​​ പദ്ധതി.

യാത്രക്കാര്‍ക്ക് ഏറ്റവും ലളിതമായ ബുക്കിങ്​ നയങ്ങളാണ് കോവിഡ്-19 പശ്ചാത്തലത്തില്‍ ഖത്തര്‍ എയര്‍വേസ്​​ മുന്നോട്ടുവെച്ചത്. സെപ്​റ്റംബര്‍ 30ന് മുമ്ബായി ബുക്ക് ചെയ്യുന്ന ഖത്തര്‍ എയര്‍വേസ്​​ ടിക്കറ്റുകള്‍ക്ക് രണ്ടുവര്‍ഷത്തെ കാലാവധിയാണ് കമ്ബനി ഓഫര്‍ നല്‍കുന്നത്. ഇക്കാലയളവില്‍ യാത്രക്കാര്‍ക്ക് തീയതിയും സ്​ഥലവും ആവശ്യാനുസരണം സൗജന്യമായി മാറ്റാനും കമ്പനി അവസരം നല്‍കുന്നുണ്ട്.​​

shortlink

Related Articles

Post Your Comments

Related Articles


Back to top button