COVID 19Latest NewsNewsIndia

കൊവിഡ് പരിശോധന : ടാറ്റായുടെ പുതിയ സാങ്കേതിക വിദ്യക്ക് ഡ്രഗ്സ് കൺട്രോളർ അംഗീകാരം നൽകി

കൊവിഡ് പരിശോധനയ്ക്കായുള്ള ടാറ്റാ ഗ്രൂപ്പിന്റെ ക്രിസ്പ് ആര്‍ എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പരിശോധനയ്ക്ക് ഡ്രഗ്സ്കണ്‍ട്രോളര്‍ അംഗീകാരം നല്‍കി.

Read Also : സംവിധായകൻ അനുരാഗ് കശ്യപിനെതിരെ പീഡനാരോപണവുമായി പ്രമുഖ നടി രംഗത്ത് 

ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കേന്ദ്രത്തിന്‍റെയും (CSIR), ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (IGIB) യുടെയും സഹകരണത്തോടെ വികസിച്ച സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ കൃത്യതയുണ്ട് എന്നാണ് അവകാശവാദം.

ആന്‍റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടി-പിസിആര്‍ പരിശോധനയുടെ കൃത്യത നല്‍കും എന്നതാണ് ക്രിസ്പ് ആര്‍ പരിശോധനയുടെ മെച്ചം. അതായത് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താന്‍ ആവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button