Latest NewsNewsTechnology

ചാറ്റുകള്‍ക്കായുള്ള വാള്‍പേപ്പര്‍ : പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ വാട്‌സ്ആപ്പ്.

വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി വാട്സ് ആപ്പ്. ഓരോ ചാറ്റിലും വ്യത്യസ്ത വാള്‍പേപ്പറുകള്‍ ഇഷ്ടാനുസരണം സെറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിക്കാൻ വാട്‌സ്ആപ്പ്.തയ്യാറെടുക്കുന്നത്. ആന്‍ഡ്രോയിഡിന്റെ 2.20.200.11 ബീറ്റ അപ്ഡേറ്റിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. വാള്‍പേപ്പര്‍ സെറ്റിങ്‌സ് മെനുവിലാണ് ഈ ഓപ്ഷന്‍ ലഭ്യമാവുക.

ഒരു ഉപയോക്താവ് പുതിയ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ നിലവിലെ ചാറ്റിനായോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്‍ക്കുമായോ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാനായി ഇതില്‍ ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അതോടൊപ്പം തന്നെ ഓരോ ചാറ്റിലുമുള്ള വാള്‍പേപ്പറുകള്‍ വ്യത്യസ്തമായി സെറ്റ് ചെയ്യുകയോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്‍ക്കുമായുള്ള വാള്‍പേപ്പര്‍ നിലവിലുള്ള ഫീച്ചര്‍ പോലെ തിരഞ്ഞെടുക്കുവാനും സാധിക്കും.

Also read : ഡാര്‍ക് വെബ്ബിലൂടെ പാക് ഭീകരരുമായി രഹസ്യങ്ങൾ കൈമാറി ; കൂടുതൽ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകും ; കൂടുതൽ വിവരങ്ങൾ പുറത്ത്

വാള്‍പേപ്പറില്‍ ചിത്രങ്ങളോ ഡൂഡിലോ നല്‍കുന്നത് ഇഷ്ടമല്ലാത്ത ആളുകള്‍ക്കായി പ്ലെയിന്‍ വാള്‍പേപ്പറുകളും നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ എങ്ങനെ കാണണം എന്ന് തീരുമാനിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇതിലൂടെ ലഭിക്കും.നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ അധികം വൈകാതെ തന്നെ എല്ലാവര്ക്കും ലഭ്യമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button