Latest NewsIndia

സ​ഭ​യി​ലെ പ്രതിപക്ഷ ആക്രമണം ; എളമരം ക​രിം, രാ​ഗേ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ എ​ട്ട് എം​പി​മാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ള്‍​ക്കെ​തി​രെ രാ​ജ്യ​സ​ഭ​യി​ല്‍ നിയമം ലംഘിച്ചു പ്ര​തി​ഷേ​ധി​ച്ച എ​ട്ട് എം​പി​മാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഇ​ള​മ​രം ക​രീം, കെ.​കെ രാ​ഗേ​ഷ് എ​ന്നി​വ​രു​ള്‍‌​പ്പെ​ടെ പ്ര​തി​ഷേ​ധി​ച്ച എ​ട്ട് പേ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.തൃ​ണ​മൂ​ല്‍ എം​പി ഡെ​റി​ക് ഒ​ബ്രി​യ​ന്‍, സ​ഞ്ജ​യ് സിം​ഗ്, രാ​ജു സ​ത​വ, രി​പു​ന്‍ ബോ​റ, ദോ​ള സെ​ന്‍, സെ​യ്ദ് ന​സി​ര്‍ ഹ​സൈ​ന്‍ എ​ന്നി​വ​രാ​ണ് സ​സ്പെ​ന്‍​ഷ​ന്‍ നേ​രി​ട്ട മ​റ്റ് ര​ണ്ടു പേ​ര്‍. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ 256 ാം ച​ട്ട പ്ര​കാ​രം പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​വ​ര്‍​ക്കെ​തി​രാ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ പാ​സാ​ക്കി.രാ​വി​ലെ ത​ന്നെ സ​ഭ ചേ​ര്‍​ന്ന​പ്പോ​ള്‍ ഇ​ന്ന​ല​ത്തെ സം​ഭ​വ​ത്തെ വെ​ങ്ക​യ്യ നാ​യി​ഡു അ​പ​ല​പി​ച്ചു. ഇ​ന്ന​ല​ത്തെ സം​ഭ​വ​ങ്ങ​ളെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​റു​ത്ത ദി​ന​മെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തി ബ​ഹ​ളം​വ​ച്ച ഡെ​റി​ക് ഒ​ബ്രി​യ​നോ​ട് ഇ​രി​ക്കാ​ന്‍ അ​ധ്യ​ക്ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ എ​ട്ട് അം​ഗ​ങ്ങ​ളെ എ​ട്ട് ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ന്ന​താ​യി രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍ വെ​ങ്ക​യ്യ നാ​യി​ഡു പ്ര​ഖ്യാ​പി​ച്ചു. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യും സ്പീ​ക്ക​റു​ടെ ചേം​ബ​റി​നു മു​ന്നി​ല്‍ മൈ​ക്ക് പി​ടി​ച്ചു​വ​ലി​ച്ചും ബി​ല്ലി​ന്‍റെ പ​ക​ര്‍​പ്പു​ക​ള്‍ വ​ലി​ച്ചു​കീ​റി​യെ​റി​ഞ്ഞു​മൊ​ക്കെ​യാ​യി​രു​ന്നു ഇ​ന്ന​ലെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

നാ​ലു മ​ണി​ക്കൂ​ര്‍ നി​ശ്ച​യി​ച്ചി​രു​ന്ന ച​ര്‍​ച്ച ബി​ല്‍ പാ​സാ​ക്കി​യെ​ടു​ക്കു​ന്ന​തി​നാ​യി ഉ​പാ​ധ്യ​ക്ഷ​ന്‍ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​തും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. രാ​ജ്യ​സ​ഭ​യി​ല്‍ ഇ​ന്ന​ലെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ള്‍ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഭ​യെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റം ചി​ല അം​ഗ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി. എം​പി​മാ​രു​ടെ പെ​രു​മാ​റ്റം അ​പ​ല​പ​നീ​യ​മെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു കൂ​ട്ടി​ച്ചേ​ര്‍​ത്തു.എ​ന്നാ​ല്‍ പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന ഡെ​റി​ക് ഒ​ബ്രി​യ​നോ​ട് പു​റ​ത്തേ​ക്ക് പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

read also: രാജ്യത്തിന് നാണക്കേടുണ്ടാക്കി രാജ്യസഭയില്‍ പ്രതിപക്ഷം നടത്തിയ ആക്രമണത്തെ അപലപിച്ച് കേന്ദ്രം, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി രാജ്‌നാഥ് സിംഗ്

എം​പി​മാ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ബ​ഹ​ളം​വ​ച്ച​തോ​ടെ സ​ഭ രാ​വി​ലെ 10 വ​രെ നി​ര്‍​ത്തി​വ​ച്ചു.അ​തേ​സ​മ​യം, രാ​ജ്യ​സ​ഭ​യി​ല്‍ ച​ട്ട​ലം​ഘ​നം ന​ട​ത്തി പ​ക്ഷ​പാ​ത​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്നാ​രോ​പി​ച്ച്‌ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍ ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗി​നെ​തി​രേ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം ത​ള്ളി. പ​തി​മൂ​ന്ന് രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളാ​ണ് ഉ​പാ​ധ്യ​ക്ഷ​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​തു മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍​ക്കെ​തി​രേ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.സ​ഭാ​ച​ട്ട പു​സ്ത​ക​വു​മാ​യി സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലേ​ക്ക് തൃ​ണ​മൂ​ല്‍ എം​പി ഡെ​റി​ക് ഒ​ബ്രി​യ​ന്‍ ഇ​ര​ച്ചു​ക​യ​റി റൂ​ള്‍ ബു​ക്ക് വ​ലി​ച്ചു കീ​റാ​ന്‍ ശ്ര​മി​ച്ചു.

ബി​ല്ലി ന്മേ​ലു​ള്ള ച​ര്‍​ച്ച​യ്ക്കു മ​റു​പ​ടി ന​ല്‍​കു​ന്ന​ത് ഇ​ന്ന​ത്തേ​ക്കു മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.ബി​ല്‍ പാ​സാ​യ​തി​നു ശേ​ഷ​വും പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ രാ​ജ്യ​സ​ഭ​യി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ന്‍ കൂ​ട്ടാ​ക്കാ​തെ അ​ക​ത്തു ധ​ര്‍​ണ​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യ മൂ​ന്നു കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​മാ​ണ് രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​യ​ത്. സ​ര്‍​ക്കാ​രി​നു ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത രാ​ജ്യ​സ​ഭ​യി​ല്‍ ച​ട്ട​ങ്ങ​ള്‍ അ​ട്ടി​മ​റി​ച്ചാ​ണു ബി​ല്ലു​ക​ള്‍ പാ​സാ​ക്കി​യ​തെ​ന്നു പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button