KeralaLatest NewsNews

‘രണ്ട് പേര്‍ കൊല്ലപ്പെട്ട പാറമട സ്ഫോടനത്തിനു പിന്നില്‍ ഭീകര ബന്ധ സംശയം : മരിച്ചവര്‍ക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിയ്ക്കണമെന്ന ആവശ്യം ശക്തം

കൊച്ചി : ‘രണ്ട് പേര്‍ കൊല്ലപ്പെട്ട പാറമട സ്‌ഫോടനത്തിനു പിന്നില്‍ ഭീകര ബന്ധ സംശയം. മലയാറ്റൂരില്‍ ഇല്ലിത്തോട് പാറമടയ്ക്കടുത്താണ് ഇന്നു പുലര്‍ച്ചെയുണ്ടായ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിനു പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സംഭവത്തില്‍ എന്‍ഐഎ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതിയാണ് രംഗത്തെത്തിയിരിക്കുന്നത്. അനുമതിയില്ലാത്ത പ്രവര്‍ത്തിച്ചിരുന്ന പാറമടയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന രണ്ടു അതിഥി തൊഴിലാളികളാണ് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌ഫോടനത്തിന്റെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം

read also : ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാനും ചൈനയും : അതിര്‍ത്തിയില്‍ അതീവ ജാഗ്രതയുമായി ഇന്ത്യന്‍ സൈന്യം : പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മരിച്ചവര്‍ക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചു വയ്ക്കാന്‍ അനുമതിയില്ലാത്ത പാറമടയില്‍ ഇത്രയധികം സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ എത്തി എന്നതും അന്വേഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പാറമടയോട് ചേര്‍ന്ന് അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍, കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്. പാറമടയില്‍ ജോലിക്കെത്തി ക്വാറന്റീനില്‍ കഴിയുന്നതിനിടെയായിരുന്നു സഫോടനം

മലയാറ്റൂരില്‍ സ്‌ഫോടനമുണ്ടായ പാറമട പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വനം വകുപ്പ് ഇതു പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നല്‍കിയ ഭൂമിയില്‍ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നല്‍കുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലര്‍ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറയുന്നു. ഇതു സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പാറമടകള്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button