KeralaLatest NewsNews

മലയാറ്റൂർ പാറമട സ്ഫോടനം; എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി

എറണാകുളം : അസമയത്ത് അനുമതിയില്ലാത്ത മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയില്‍ സ്ഫോടനം നടന്നതും അതിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി. തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് സംശയം നില നിൽക്കുന്ന സാഹചര്യത്തിലാണ് എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി എത്തിയിരിക്കുന്നത്.

പാറമട പ്രവർത്തനത്തിന് സർക്കാർ നിശ്ചയിച്ച സമയത്തിനപ്പുറം രാത്രി കാലങ്ങളിൽ പാറ പൊട്ടിക്കൽ നടന്നു എന്നതിനുള്ള തെളിവാണ് ഈ സ്ഫോടനം. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്ന് അന്വേഷിക്കണം.

ഈ പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നും സമിതി ആരോപിച്ചു. ഇത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകിയ പരാതിയിൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button