Latest NewsNewsIndia

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ തുരങ്കപാത രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഷിംല: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ തുരങ്കപാതതുരങ്കപാതയായ അടല്‍ തുരങ്ക പാത രണ്ടാഴ്ചയ്ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയ്ക്കായി തുറന്നുകൊടുക്കും.

Read Also : യാത്രക്കാർക്ക് കോവിഡ് ; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്ക് 

ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ സ്പിതി ജില്ലയിലെ റോത്തങ്ങില്‍ നിര്‍മ്മിച്ച മണാലി-ലേ അടല്‍ തുരങ്കപാതയുടെ പണി പൂര്‍ത്തിയായി. റോത്തങ് ചുരത്തില്‍ ആറ് മാസത്തോളം മഞ്ഞുവീഴ്ച മൂലമുണ്ടാകാറുള്ള യാത്രാതടസ്സം ഉയര്‍ത്തിയിരുന്ന സുരക്ഷാ വെല്ലുവിളികള്‍ക്കു ശാശ്വത പരിഹാരമായി പണിത അടല്‍ തുരങ്കപാത പണി പൂര്‍ത്തിയായതോടെ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

Read Also : പീഡന കേസിലെ പ്രതി കൊറോണ കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ടു 

തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ ഹിമാചലിലെ മണാലിയില്‍ നിന്നു ലഡാക്കിലെ ലേയിലേക്കുള്ള യാത്രാദൂരം 46 കിലോമീറ്റര്‍ കുറയും. പുറമേ തന്ത്രപ്രധാനമേഖലകള്‍ 6 മാസം ഒറ്റപ്പെട്ടുപോകുന്നതും അവസാനിപ്പിക്കാനാകും. ലാഹൗള്‍ സ്പിതി, ലേ ലഡാക്ക് പ്രദേശങ്ങളിലേക്ക് വര്‍ഷം മുഴുവനും സുരക്ഷിത ഗതാഗതം സാധ്യമാക്കുന്ന തുരങ്കപാത സൈന്യത്തിനു വലിയ നേട്ടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button