Latest NewsNewsEntertainment

മലയാളികളുടെ പ്രിയതാരം ഉർവശി അത്യുജ്വല പ്രകടനം കാഴ്ച്ചവച്ച ഹിറ്റ് സിനിമയ്ക്ക് 37 വര്‍ഷങ്ങള്‍ക്കിപ്പുറം റീമേക്ക് ഒരുങ്ങുന്നു; നായികയായെത്തുക ഈ പ്രിയതാരം

സൂപ്പർ താരം നടന്‍ ശശികുമാറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്

മലയാളികളുടെ പ്രിയതാരം ഉർവശി അത്യുജ്വല പ്രകടനം കാഴ്ച്ചവച്ച തമിഴ് സിനിമയായ ‘മുന്താനെ മുടിച്ച്’ ചിത്രത്തിലെ പരിമള എന്ന കഥാപാത്രം സൂപ്പർ ഹിറ്റായിരുന്നു. മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മുന്താനെ മുടിച്ചിന്റെ റീമേക്ക് ഒരുങ്ങുകയാണ്.

എന്നാൽ പരിമള ആകാന്‍ ഒരുങ്ങുന്നതിന്റെ ആവേശം പങ്കുവച്ച് യുവനടി രം​ഗത്തെത്തിയിരിക്കുകയാണ്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഐശ്വര്യ രാജേഷ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

 

AISWARYA RAJESH

സംവിധായകൻ ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താനെ മുടിച്ചില്‍ താരം തന്നെയാണ് നായകനായും വേഷമിട്ടത്. റീമേക്കിന്റെ രചന നിര്‍വ്വഹിക്കുന്നതും നടന്‍ ഭാഗ്യരാജ് തന്നെയാണ്. തമിഴ് സിനിമയുടെ ലാന്‍ഡ്മാര്‍ക്ക് ചിത്രങ്ങളിലൊന്നിന്റെ റീമേക്കില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്. 2021 ല്‍ ചിത്രമെത്തും എന്നാണ് ഐശ്വര്യ ട്വിറ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്.

aiswaraya cover photo

സൂപ്പർ താരം നടന്‍ ശശികുമാറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജെഎസ്ബി ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് പ്രദർശനത്തിനെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button