
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് താൻ അറസ്റ്റിലായെന്ന് പ്രചരിച്ച വാർത്തയ്‌ക്കെതിരെ നടി ജ്യോതി കൃഷ്ണയുടെ ഭർത്താവും ക്ലാസ്സ്‌മേറ്റ്സ് ഫെയിം രാധികയുടെ സഹോദരനുമായ അരുൺ ആനന്ദ് രംഗത്ത്.
ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെയാണ് അരുൺ തനിക്കെതിരെയുള്ള വ്യാജവാർത്തയ്‌ക്കെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയും പ്രതികരിച്ചത്. സൈബർ ആക്രമണങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ഇതാദ്യമാണെന്ന് അരുൺ പറയുന്നു .കോവിഡ് പ്രതിസന്ധിയിൽപെട്ട് എല്ലാവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ വാർത്തകൾ വരുന്നത് ഞെട്ടിക്കുന്നുവെന്നും അരുൺ പറയുന്നു.
തന്റെ ബാല്യകാല സുഹൃത്ത് വിളിച്ചപ്പോഴാണ് കാര്യം അറിയുന്നതെന്നും, തന്റെ കുടുംബത്തെ അടക്കം ഉൾക്കൊള്ളിച്ച് വളരെ മോശമായ രീതിയിലാണ് വാർത്ത കൊടുത്തിരിക്കുന്നതെന്നും അരുൺ വ്യക്തമാക്കി . ഇത്തരത്തിൽ വാർത്ത നൽകി അധിഷേപിച്ചവർക്കെതിരെ നിയമനടപടികളുമായി മുൻപോട്ട് പോകുകയാണെന്നും അരുൺ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Posted by Arun Anand Raja on Friday, September 18, 2020
Post Your Comments