KeralaLatest NewsEntertainment

അധ്യാപികയില്‍ നിന്നും അഭിനേത്രിയായ രശ്മിയെ തേടി സംസ്ഥാന പുരസ്കാരവും

അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.

നിറഞ്ഞ ചിരിയോടെ മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് രശ്മി അനില്‍. ചാനലുകളിലെ കോമഡി പരിപാടികളിൽ നിറസാന്നിദ്ധ്യമായി മാറി സീരിയലുകളിലും സിനിമയിലും തിളങ്ങി നില്‍ക്കുന്ന അവസരത്തിലാണ് ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് തേടിയെത്തുന്നത്. അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.

കായംകുളം എസ്. എന്‍. സെന്‍ട്രല്‍ സ്കൂളിലെ മലയാളം അധ്യാപികയില്‍ നിന്നുമാണ് രശ്മി അഭിനയ ലോകത്തെയ്ക്ക് കടക്കുന്നത്. കെ.പി.എസ്.സി ലളിതയെ പോലെ ആകാന്‍ ആഗ്രഹിക്കുന്ന രശ്മി 2003 മുതല്‍ 2006 വരെ കെ.പി.എസ്.സി യിലെ അഭിനേത്രിയായിരുന്നു. തമസ്സ്, മുടിയനായ പുത്രന്‍, അശ്വമേധം എന്നി നാടകങ്ങളിലൂടെ നാടകപ്രേമികളുടെ ഇഷ്ടതാരമായി.
കറ്റാനം സി.എം.എസ്സ് ഹൈസ്കൂളിലെയും, കായംകുളം എം.എസ്.എം കോളേജിലെയും പഠനകാലത്ത് നാടകരചന, സംവിധാനം, അഭിനയം, മോണോആക്ട് എന്നിവയില്‍ കലോത്സവങ്ങളിള്‍ നിരവധി സമ്മാനങ്ങള്‍ രശ്മി നേടി.

കരിങ്കണ്ണന്‍, വസന്തത്തിന്റെ കനല്‍വഴികള്‍, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില്‍ ജോപ്പന്‍, ഒരു മുറൈ വന്ത് പാര്‍ത്തായ ഉള്‍പ്പടെ ഇരുപത്തിയഞ്ചിലധികം സിനിമകളിലും നിരവധി ജനപ്രീയ സീരിയലുകളിലും ഇതിനോടകം വേഷമിട്ടു.

read also: നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതി

ഏഷ്യനെറ്റിലെ ലൈഫ് ഈ സ് ബ്യൂട്ടിഫുള്‍, വീട്ടില്‍ ഊണ്, സൂര്യ ടിവിയിലെ ജോണ്‍ ജാഫര്‍ ജനാര്‍ദ്ധനന്‍, കൈരളിയിലെ ലൗഡ് സ്പീക്കര്‍ തുടങ്ങിയ പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഭരണിക്കാവ് മഞ്ഞാടിത്തറ ചാങ്ങേത്തറയില്‍ പരേതനായ ക്യഷ്ണപിള്ളയുടെയും രത്നമ്മയുടെ മകളാണ് രശ്മി. ഭര്‍ത്താവ് അനില്‍. ബാലതാരമായ ശബരിനാഥും ക്യഷ്ണപ്രീയയും മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button